ഗൂഗിള്‍ യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കി

NewsDesk
ഗൂഗിള്‍ യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും ഒഴിവാക്കി

യുസി ബ്രൗസര്‍ പ്ലേസ്റ്റോറില്‍ നിന്നും ഗൂഗിള്‍ ഒഴിവാക്കി. യുസി ബ്രൗസറിന്റെ മിനി ആപ്ലിക്കേഷന്‍ ലഭ്യമാണ്. 
ഗൂഗിളും യുസിബ്രൗസറും ഔദ്യോഗികമായി അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ആലിബാബ ഗ്രൂപ്പിന്റേതാണ് ബ്രൗസര്‍. ബുധനാഴ്ച 15 നവംബര്‍ 2017ന്  പെട്ടെന്ന് ഒഴിവാക്കുകയാണഅ ഉണ്ടായത്. 

ടെക്‌നോളജി ഫോറമായ റെഡിറ്റ് ഉപഭോക്താക്കള്‍ ഒഴിവാക്കാനുള്ള കാരണമായി പറയുന്നത്സ യുസി ബ്രൗസറിലെ സെര്‍വ് അപ്പ് ആഡുകളാവാമെന്നാണ്. ഇത്തരം പരസ്യങ്ങള്‍ ഗൂഗിള്‍ പോളിസിക്കെതിരെയാണ്.
യുസി ബ്രൗസര്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായി ചൈനയിലേക്ക് കടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അടുത്തിടെ നിരീക്ഷിച്ചിരുന്നു. 

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ആറാമത്തെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനാണിത്. ഈ വര്‍ഷം ആദ്യം യുസി ബ്രൗസര്‍ ഡൗണ്‍ലോഡിംഗിന് കുറച്ചുസമയത്തേക്ക് ഗൂഗിള്‍ ക്രോമിനെ മറികടന്നിരുന്നു. അതിന്റെ 500 മില്ല്യണ്‍ ഡൗണ്‍ലോഡില്‍ 100മില്ല്യണ്‍ ഇന്ത്യയില്‍ നിന്നായിരുന്നു.
 

google playstore removed uc browser

RECOMMENDED FOR YOU: