ഗൂഗിളിന്റെ ഓഡിയോ ബുക്ക്‌സ് പ്ലേസ്റ്റോറില്‍, ഇനി പുസ്തകവും ഗൂഗിള്‍ വായിച്ചു തരും

NewsDesk
ഗൂഗിളിന്റെ ഓഡിയോ ബുക്ക്‌സ് പ്ലേസ്റ്റോറില്‍, ഇനി പുസ്തകവും ഗൂഗിള്‍ വായിച്ചു തരും

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇനി ഓഡിയോ ബുക്ക്‌സ് സെക്ഷനും. ഇന്ത്യ ഉള്‍പ്പെടെ 45രാജ്യങ്ങളില്‍ 9 ഭാഷകളില്‍ ഓഡിയോ ബുക്ക്‌സ് ലഭ്യമാണ്. 

പുസ്തകം വായിച്ച് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗൂഗിള്‍ ഓഡിയോ ബുക്ക്‌സ് അവതരിപ്പിക്കുന്നു. ഓഡിയോബുക്ക്‌സുമായി ബന്ധിപ്പിച്ചിട്ടുള്ള ഗൂഗിള്‍ അസിസ്റ്റന്റ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് തുടങ്ങിയവയിലെല്ലാം ഇത് ലഭ്യമാവും. 

പ്രമുഖകരായ നിരവധി എഴുത്തുകാരുടെ പുസ്തകങ്ങള്‍ ഓഡിയോ ബുക്‌സില്‍ ലഭ്യമാണ്. പുസ്തകങ്ങള്‍ വായിക്കാനായി ഗൂഗിള്‍ അസിസ്റ്റന്റിന് ഓകെ ഗൂഗിള്‍ റീഡ് മൈ ബുക്ക് എന്ന് കമാന്റ് നല്‍കിയാല്‍ മതി. ഗൂഗിള്‍ ഹോം സ്പീക്കറിലും ഈ സൗകര്യം ലഭ്യമാകും.

ഗൂഗിള്‍ ആപ്പിളിന്റെ ഐബുക്ക് മോഡല്‍ പോലെ ഓഡിയോബുക്ക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ കൂടാതെ ലഭിക്കും. എന്നാല്‍ ഓഡിയോ ബുക്ക്‌സ് വാങ്ങേണ്ടി വരും. വാങ്ങുന്നകിന് മുമ്പ് ഓഡിയോ ബുക്ക് ഡെമോ കേള്‍ക്കാനുള്ള അവസരമുണ്ട്. ഓകെ ഗൂഗിള്‍ ഹു ഈസ് ദ ഓതര്‍, ഓകെ ഗൂഗിള്‍ സ്‌റ്റോപ്പ് പ്ലെയിംഗ് ഇന്‍ 20 മിനിറ്റ്‌സ് തുടങ്ങിയ കമാന്റുകളും ഉണ്ട്. ഓഡിയോ ബുക്ക്‌സ് അവതരിപ്പിച്ചതിനോടനുബന്ധിച്ച് ബുക്കുകള്‍ക്ക് ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ മറ്റു മീഡിയ കണ്ടന്റുകള്‍ പോലെ തന്നെ ഓഡിയോ ബുക്ക്‌സ്ും ഫാമിലി ലൈബ്രറിയില്‍ ഷെയര്‍ ചെയ്യാം.

ഒരു പുസ്തകം ഒന്നിലധികം ഉപകരണങ്ങളില്‍ നിന്നും കേള്‍ക്കാവുന്നതാണ്. ഫോണില്‍ നിന്നും കേട്ടുകൊണ്ടിരുന്ന പുസ്തകം ബാക്കി ഭാഗം ടാബിലോ മറ്റേതെങ്കിലും ഉപകരണങ്ങളില്‍ നിന്നോ തുടര്‍ന്നു കേള്‍ക്കാം.

google launched audio books in play store

RECOMMENDED FOR YOU: