ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2017

NewsDesk
ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2017

ആമസോണ്‍ ഗ്രേറ്റ ഇന്ത്യന്‍ സെയില്‍ 2017 തുടങ്ങി. സ്മാര്‍ട്ട് ഫോണ്‍, അസസറീസ്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം വമ്പിച്ച ഓഫറുകളും വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൈം മെമ്പേഴ്‌സിന് എക്ലൂസിവ് ഡീലുകളും കമ്പനി ഒരുക്കിയിട്ടുണ്ട്. മോട്ടോ ജി 4 പ്ലസ്, വണ്‍ പ്ലസ് 3ടി, മോട്ടോ ജി 4 പ്ലേ, മോട്ടോ എക്‌സ് ഫോഴ്‌സ് തുടങ്ങിയവയാണ് ഓഫറുകളുള്ള സ്മാര്‍ട്ട് ഫോണുകള്‍.

പ്രൈം മെമ്പേഴ്‌സിനുള്ള ഓഫറുകള്‍

ആദ്യ ദിവസം ഷവോമി റെഡ്മി 3എസ് പ്രൈം 8999 രൂപയ്ക്ക് ലഭ്യമാകും. ഈ ഓഫര്‍ കുറച്ച് നേരത്തേക്ക് മാത്രമേ ലഭ്യമാകൂ. ഇതു കൂടാതെ 1.30pm മുതല്‍ 2.30 pm വരെ  Xbox One 1TB Console Tom Clancy's The Division Bundle, Xbox One 1TB Console 3 Games Holiday Bundle എന്നിവ 24,990 രൂപയ്ക്ക് ലഭ്യമാകും.
പ്രൈം മെമ്പേഴ്‌സിന് ഓഫറുകള്‍ മറ്റുള്ളവരേക്കാള്‍ മുപ്പതു മിനിറ്റു മുമ്പെ ലഭിക്കും. മുസാഫിര്‍.കോമുമായി (Musafir.com) ചേര്‍ന്ന് 10 ലക്കി കപ്പിള്‍ ഷോപ്പിംഗ് (10 Lucky Couple Shopping) ആമസോണ്‍ ആപ്പില്‍ ലഭ്യമാണ്. ഇതിലൂടെ യൂറോപ്പ്യന്‍ ട്രിപ്പ് വിത്ത് ആള്‍ എക്‌സപന്‍സ് (all expense paid trip to Europe)ആണ് ലഭിക്കുക.ഭാഗ്യവാന്മാരായ പത്ത് പേര്‍ക്ക് റെനോള്‍ ക്വിഡ് കാര്‍ സമ്മാനമായി ലഭിക്കും.

മറ്റു ഓഫറുകള്‍

11,499 രൂപയ്ക്ക് 16ജിബി യുടെ മോട്ടോ ജി4 പ്ലസ്, 13,999 രൂപയ്ക്ക് 32 ജിബി വാരിയന്റ്. മോട്ടോ എക്‌സ് ഫോഴ്‌സ് 32ജിബി ക്ക് 5000 രൂപയുടെ ഡിസ്‌കൗണ്ട് ഉണ്ട്. ഇപ്പോള്‍ Moto X Force 32 GB 21,999 രൂപയ്ക്ക് ലഭിക്കും. മോട്ടോ ജി 4 പ്ലേ 1000 രൂപ ഡിസ്‌കൗണ്ട് (7,999 രൂപ) ലഭ്യമാണ്. ലെനോവോ സുക്ക് Z1 2500 രൂപ ഡിസ്‌കൗണ്ട് ഉണ്ട്. ഇപ്പോള്‍ വില 10,999 രൂപ.

വണ്‍ പ്ലസ് 3 ടി ക്ക് വിലക്കുറവൊന്നുമില്ലെങ്കിലും ഇതിന് എക്‌സ്‌ചേഞ്ച് ഓഫര്‍ ആയി 2000 രൂപ ലഭ്യമാണ്. ലെനോവോ ഫാബ് 2 പ്ലസ് 1000 രൂപയുടെ ജഡിസ്‌കൗണ്ട് , ഇപ്പോള്‍ 13,999 രൂപയ്ക്ക് സ്വന്തമാക്കാം. 18749 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 5എസ് 16 ജിബി 15,999 രൂപയ്ക്ക് ലഭിക്കും.

ഇവ കൂടാതെ Canon EOS 1200D 18MP Digital SLR Camera യ്ക്ക് 22,999 രൂപ മാത്രമേ ഉള്ളൂ. ഇതിന് 26,499 രൂപയാണ് മുമ്പുണ്ടായിരുന്നത്. പവര്‍ ബാങ്കുകള്‍, ഹെഡ് സെറ്റ്‌സ്, ടിവി, ഹാര്‍ഡ് ഡ്രൈവുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവയ്ക്കും ഡിസ്‌കൗണ്ടുകള്‍ ലഭ്യമാണ്. 

മൂന്നു ദിവസത്തെ സെയിലില്‍ ആമസോണ്‍ ഇന്ത്യ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് 4999 രൂപയുടെ പര്‍ച്ചേസിന് കാഷ് ബാക്ക് ഓഫറും ഉണ്ട്. ആമസോണ്‍ ആപ്പ് ഉപയോഗിച്ചുള്ള പര്‍ച്ചേസിന് ബാങ്ക് 15 ശതമാനം കാഷ്ബാക്കും വെബ്‌സൈറ്റു വഴിയുള്ള പര്‍ച്ചേസിന് 10 ശതമാനം കാഷ് ബാക്കും ആണ് നല്‍കുന്നത്. 

ആമസോണ്‍ ഇന്ത്യ അവരുടെ ആമസോണ്‍ പോ സെര്‍വീസ് എന്ന് വാലറ്റ് സര്‍വീസ് ഉപയോഗിക്കാനായി കാഷ്ബാക്ക് ഓഫര്‍ ചെയ്തിട്ടുണ്ട്. 250 രൂപയ്ക്കും 4999 രൂപയ്ക്കും ഇടയിലുള്ള പര്‍ച്ചേസിന് 10% കാഷ്ബാക്കും ആപ്പ് ഉപയോഗിച്ചാല്‍ 15% കാശ് ബാക്കും ആണ് ഓഫര്‍.

Amazon Great Indian Sale Offers: Xiaomi Redmi 3S Prime, Moto G4 Plus...

RECOMMENDED FOR YOU:

Connect With Us

EXPLORE MORE