പുതിയ ഓള്‍-ഇന്‍-വണ്‍ പ്ലാനുകളുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

NewsDesk
പുതിയ ഓള്‍-ഇന്‍-വണ്‍ പ്ലാനുകളുമായി എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബര്‍

വീട്ടിലെ ഇന്റര്‍നെറ്റില്‍ വിനോദത്തിന് എന്നത്തേക്കാളും ഏറെ ആവശ്യക്കാര്‍ ഉയര്‍ന്നതോടെ ഭാരതി എയര്‍ടെല്‍ (എയര്‍ടെല്‍) പുതിയ മൂന്ന് ഓള്‍-ഇന്‍-വണ്‍ പ്ലാനുകള്‍ അവതരിപ്പിച്ചു. 2020-21ല്‍ ഹോം ബ്രോഡ്ബാന്‍ഡ് വിപണി രണ്ടു മടങ്ങ് വളര്‍ന്നു. 2012ലെ ഒമ്പത് ഒടിടി 2021ല്‍ 40ലധികമായി ഉയര്‍ന്നു.


ഇന്ത്യയിലെ വര്‍ധിച്ചു വരുന്ന വിനോദ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പുതിയ പ്ലാനുകള്‍ സൃഷ്ടിച്ചിരിക്കുന്നതെന്നും ഓഫറുകളുടെ കൂട്ടമായ ഈ പ്ലാനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മൂല്യവും ബഹുമുഖ ഡിജിറ്റല്‍ അനുഭവവും ലഭ്യമാക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ഹോംസ് സിഇഒ ഇന്ദര്‍ നാഥ് പറഞ്ഞു.


ഇന്ത്യന്‍ വീടുകളില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗം കൂടിയത് കുടുംബങ്ങളെ ടിവി സ്‌ക്രീനിലെ ഒടിടി ഉള്ളടക്കങ്ങളിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പല സബ്‌സ്‌ക്രിപ്ഷനും ഉപകരണങ്ങളും ആശ്രയിക്കാന്‍ മടിക്കുന്നു.


കുടുംബത്തിന് വേണ്ടതെല്ലാം ഉള്‍പ്പെടുന്നതാണ് എയര്‍ടെലിന്റെ പുതിയ പ്ലാനുകള്‍.
17 പ്രീമിയം ഒടിടി സബ്‌സ്‌ക്രിപ്ഷനൊപ്പം പരിധിയില്ലാത്ത ഡാറ്റ ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍, എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം (സോണി ലിവ്, ലയണ്‍സ്‌ഗേറ്റ്, ഹോയ്‌ചോയ്, കൂടാതെ 11 ഒടിടികളും) തുടങ്ങിയ ഇതില്‍ ഉള്‍പ്പെടുന്നു.


350ലധികം ടിവി ചാനലുകള്‍, എയര്‍ടെല്‍ 4കെ എക്‌സ്ട്രീം ടിവി ബോക്‌സിലൂടെ ഒടിടികളും ലീനിയര്‍ ടിവി ഉള്ളടക്കവും ഒറ്റ ഉപകരണത്തില്‍ ആസ്വാദിക്കാം. ആദ്യ മാസത്തെ വാടക സൗജന്യമാണ് ഇന്‍സ്റ്റലേഷന്‍ ചെലവ് ഇല്ല.


മാസം 1599 രൂപയ്ക്ക് 300 എംബിപിഎസ് വേഗം, 1099 രൂപയ്ക്ക് 200 എംബിപിഎസ് വേഗം, 699 രൂപയ്ക്ക് 40 എംബിപിഎസ് വേഗം എന്നിങ്ങനെയാണ് പ്ലാന്‍. മൂന്നു പ്ലാനുകള്‍ക്കും ഡാറ്റാ പരിധിയില്ല. ആദ്യ പ്ലാനില്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ എന്നീ ഒടിടികള്‍ ലഭിക്കും. രണ്ടാമത്തെ പ്ലാനില്‍ ആമസോണ്‍ പ്രൈം, ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ എന്നീ ഒടിടികള്‍ ലഭിക്കും. മൂന്നാമത്തെ പ്ലാനില്‍ ഡിസ്‌നി+ഹോട്ട്‌സ്റ്റാറും ലഭിക്കും. മൂന്നു പ്ലാനുകള്‍ക്കും 14 ഒടിടികളടങ്ങിയ എയര്‍ടെല്‍ എക്‌സ്ട്രീം പ്രീമിയം ലഭിക്കും.

airtel xstream fiber launches new all in one plans

RECOMMENDED FOR YOU: