വൈഫൈ സ്പീഡ് കുറയുന്നോ? പരിഹാരമുണ്ട്

NewsDesk
വൈഫൈ സ്പീഡ് കുറയുന്നോ? പരിഹാരമുണ്ട്

വൈഫൈ ഇന്ന് വളരെ അത്യാവശ്യമുള്ള കാര്യമായി മാറിയിരിക്കുന്നു. കിടക്കയിലും നെറ്റ് ഉപയോഗിക്കാനും നമ്മള്‍ ആഗ്രഹിക്കുന്നിടത്തിരുന്ന് വേണ്ടുമ്പോള്‍ ജോലി ചെയ്യാനുമൊക്കെ സഹായിക്കുന്നു.എന്നാല്‍ വൈഫൈ സ്പീഡ് കുറയുന്നത് നമ്മുടെ പ്രൊഡക്ടിവിറ്റി കുറയ്ക്കാനിടയാക്കുന്നു. സ്പീഡ് പ്രശ്‌നങ്ങള്‍ പലപ്പോഴും ശരിയായ രീതിയില്‍ പരിഹരിക്കാനും സാധിക്കില്ല. അറിയാത്ത കാരണത്താല്‍ വൈഫൈ സ്പീഡ് പലപ്പോഴും പകുതിയാകും. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നം വരുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടതെന്ന കാര്യം പ്രാധാന്യമര്‍ഹിക്കുന്നു. 

കുറച്ചു കാരണങ്ങളും അവയുടെ പരിഹാരമാര്‍ഗ്ഗങ്ങളും നമുക്കിവിടെ പരിചയപ്പെടാം.


റൗട്ടര്‍ പൊസിഷന്‍ High Vs low
 


പല ആളുകളും റൗട്ടര്‍ വയ്ക്കാനായി അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കുന്നതില്‍ പരാജയപ്പെടുന്നു. പൊസിഷ്യനിംഗിലെ ചെറിയ വ്യത്യാസം പോലും സ്പീഡില്‍ വ്യത്യാസം വരുത്താം. 


നിങ്ങളും മറ്റുള്ളവരെ പോലെയാണെങ്കില്‍ റൗട്ടര്‍ റീസണബിള്‍ സ്ഥലത്തേക്ക് മാറ്റി നോക്കുക. അടുത്ത ഷെല്‍ഫ്, ഡെസ്‌ക്, നിലത്തും വച്ചു നോക്കാം. റൗട്ടറിന്റെ ഉയരുവും സ്പീഡില്‍ വ്യത്യാസം വരുത്താം.

റൗട്ടര്‍ നിലത്തും മറ്റു വസ്തുക്കള്‍ക്ക് പിറകിലായോ വയ്ക്കുന്നത് സ്പീഡ് കുറയാന്‍ കാരണമായേക്കും. റേഡിയോ വേവുകളുടെ ബ്രോഡ്കാസ്റ്രിംഗ് റേഞ്ച് കൂട്ടുന്നതിനായി റൗട്ടര്‍ ഉയരത്തില്‍ വയ്ക്കുക. മറ്റു തടസ്സങ്ങളൊന്നുമില്ലാതെ റൗട്ടര്‍ വര്‍ക്ക് ചെയ്യാന്‍ ഇത് സഹായിക്കും.

റൗട്ടര്‍ പൊസിഷന്‍: കോണ്‍ക്രീറ്റ് അല്ലെങ്കില്‍ മെറ്റല്‍

റൗട്ടര്‍ മറ്റുവസ്തുക്കളുടെ പിറകിലാകാതിരിക്കാന്‍ ശ്രദ്ധിക്കാം. പ്രത്യേകിച്ചും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കിടയില്‍. വൈഫൈ വേവുകളെ തടസ്സപ്പെടുത്താന്‍ കോണ്‍ക്രീറ്റ് മെറ്റല്‍ വസ്തുക്കള്‍ കാരണമായേക്കാം. 


ഒരിക്കലും റൗട്ടര്‍ ബേസ്‌മെന്റ് പ്ലേസ് ചെയ്യരുത്. ഒരുപാടു കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഇവിടങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. 


റൗട്ടറിലേക്കുള്ള അകലം

റൗട്ടറില്‍ നിന്നും ഒരുപാടകലത്തിലാകുന്നത് സിഗ്നലുകളെ വീക്ക് ആക്കും. റൗട്ടര്‍ എപ്പോഴും ഉപകരണത്തിനടുത്താവാന്‍ ശ്ര്ദ്ധിക്കുക. ഏതെങ്കിലും ഒരു സ്ഥലത്ത് സ്ഥിരമായിരുന്ന് ജോലി ചെയ്യുന്നവര്‍ക്കേ ഇത് സാധ്യമാകൂ. അതുകൊണ്ട് വീടിന്റെ ഏകദേശം നടുക്കായി റൗട്ടര്‍ വയ്ക്കുക. റൗട്ടര്‍ 360 ഡിഗ്രിയി്ല്‍ വര്‍ക്ക് ചെയ്യുമെന്നതിനാല്‍ ഇത് സഹായകരമാകും.നിങ്ങളുടെ വീട് വലുതോ മറ്റോ ആണെങ്കില്‍ വൈഫൈ എക്‌സ്ന്റ്‌റുകള്‍ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. 


വയര്‍ലെസ്സ് ഇന്റര്‍ഫിയറന്‍സ് ആന്റ് നോയ്‌സ്

നമ്മുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും നമുക്കു ചുറ്റും ഒരു പാടു വയര്‍ലെസ്സ് സിഗ്നലുകള്‍ ഉണ്ട്. ഇലക്ട്രോണിക് ഉപകരണങ്ങളുടേയും സാറ്റലൈറ്റ്, സെല്‍ ടവറുകള്‍ എന്നിവയുടേയും മറ്റും. ഇതും വൈഫൈ സ്പീഡ് കുറയാന്‍ കാരണമാകും.


വൈഫൈ ഫ്രീക്വന്‍സി ഇവയുടേതില്‍ നിന്നും വ്യത്യസ്തമാണെങ്കില്‍ കൂടിയും റേഡിയോ നോയ്‌സുകള്‍ സിഗ്നലുകളെ വീക്ക് ആക്കിയേക്കാം.


മൈക്രോവേവുകള്‍ തടസ്സമുണ്ടാക്കിയേക്കാം.

പഴയ റൗട്ടറുകളാണെങ്കില്‍ മൈക്രോവേവ് അടുപ്പുകളും തടസ്സമുണ്ടാക്കിയേക്കാം. മൈക്രോവേവ് അവനുകള്‍ 2.45GHz ലാണ് വര്‍ക്ക് ചെയ്യുക. വൈഫൈ ബാന്റുകള്‍ 2.412വിനും 2.472വിനുമിടയിലും. ആയതിനാല്‍ മൈക്രോവേവ് ഫ്രീക്വന്‍സിയും വൈഫൈ ഫ്രീക്വന്‍സിയും ഓവര്‍ലാപ് ചെയ്യാന്‍ സാധ്യതയുണ്ട്.ആ സമയത്ത് ട്രാന്‍സ്ഫര്‍ ചെയ്യുന്ന ഡാ്‌ററ് ഡിസ്റ്റേബ്ഡ് ആവും. മിക്ക മൈക്രോവേവുകളും ഷീല്‍ഡഡ് ആയിരിക്കും. വേവുകള്‍ പുറത്തേക്ക് വരാതെ ഇത് തടയും. എന്നാല്‍ പൂവര്‍ ഷീല്‍ഡിംഗ് ആണുള്ളതെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.


ബ്ലൂടൂത്ത്, ചാനല്‍ ഇന്റര്‍ഫിയറന്‍സുകള്‍

മൈക്രോവേവ് പോലെ ഏറെ പ്രാധാന്യമുള്ള ബ്ലൂടൂത്ത് വയര്‍ലെസ്സ് കണക്ഷനും ഫ്രീക്വന്‍സി പ്രശ്‌നത്തിന് കാരണമായേക്കാം. പുതിയ ജീവിതസാഹചര്യത്തില്‍ ഓരോ വീട്ടിലും ഓരോ വൈഫൈ കണക്ഷനുകള്‍ ഉണ്ടായേക്കാം. ചാനല്‍ ഓവര്‍ലാപ്പിംഗ് പ്രധാനപ്രശ്‌നമാണ്.


നെറ്റ് വര്‍ക്ക് ട്രാഫിക്

അധികം ഡൗണ്‍ലോഡ് ചെയ്യുന്നവരാണെങ്കിലും വൈഫൈ സ്ലോ ആകാനിടയാകും. വൈഫൈ പെര്‍ഫോര്‍മന്‍സിനെ വലിയ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് ബാധിച്ചേക്കാം.
വെള്ളവും റേഡിയോ വേവുകളെ സ്ലോ ആക്കും

 

Why your wifi is so slow ? reasons and how to fix it

RECOMMENDED FOR YOU: