ടെലിഗ്രാം ഇനിമുതല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സപ്പോര്‍ട്ട് ചെയ്യും

NewsDesk
ടെലിഗ്രാം ഇനിമുതല്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സപ്പോര്‍ട്ട് ചെയ്യും

ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് ടെലിഗ്രാം പുതിയ അപ്‌ഡേറ്റ് 4.7 പുറത്തിറക്കി. ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട് സപ്പോര്‍ട്ടിംഗ് പുതിയ അപ്‌ഡേറ്റിലുണ്ട്. ഇതിന്റെ ഐഒഎസ് വെര്‍ഷനില്‍ നാല് വ്യത്യസ്ത തീമുകളും കളറുകളും ലഭ്യമാണ്. ക്വിക്ക് റിപ്ലൈ ഫീച്ചറും ടെലിഗ്രാം ഇനി ലഭ്യമാകും. വാട്‌സ്ആപ്പില്‍ ഉണ്ടായിരുന്നതുപോലെ. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഈ ഫീച്ചര്‍ ലഭ്യമാകും.

വ്യത്യസ്ത ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് അക്കൗണ്ടുകള്‍ വരെ ടെലിഗ്രാം ഇനി അനുവദിക്കും. മൂന്നു ആന്‍ഡ്രോയിഡ് ഫോണുകള്‍ കൊണ്ടുനടക്കേണ്ടതില്ല ഇതിനായി. അക്കൗണ്ടുകള്‍ പരസ്പരം സ്വിച്ച് ചെയ്യാന്‍ സാധിക്കും. 

ഐഒഎസ് ഡിവൈസസില്‍ മള്‍ട്ടിപ്പിള്‍ അക്കൗണ്ട്‌സ് ലഭ്യമാകില്ല തത്കാലത്തേക്ക്. എന്നാല്‍ ആപ്പിന്റെ ലുക്ക് മാറ്റാന്‍ സാധിക്കും. അപ്പിയറന്‍സ്് സെറ്റിംഗ്‌സില്‍ നിന്നും തീമുകള്‍ മാറ്റാനാകും. ഡേ, നൈറ്റ്, നൈറ്റ് ബ്ലൂ എന്നിങ്ങനെയാണ് തീമുകള്‍. ഡേ തീമില്‍ കളര്‍ മാറ്റാനുള്ള സൗകര്യവുമുണ്ടാകും. 

വാട്‌സ്ആപ്പ് എക്‌സ്പീരിയന്‍സിനായി ടെലിഗ്രാമിലും ഇനി ക്വിക്ക് റിപ്ലൈ ഒപ്ഷന്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളില്‍ ഈ ഫീച്ചര്‍ ലഭ്യമാകും. മെസേജിന്റെ ഇടതുഭാഗത്ത് സൈ്വപ്പ് ചെയ്ത് അതിനുള്ള റിപ്‌ലൈ ടെക്സ്റ്റ്, ഇമോജി, സ്റ്റിക്കര്‍, ജിഫ് എന്നിവയിലേതെങ്കിലും അയയ്ക്കാം.

ഗൂഗിള്‍ പ്ലേയിലോ, ആപ്പ് സ്റ്റോറിലോ ടെലിഗ്രാം പുതിയ അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യാനാവും. വെര്‍ഷന്‍ 4.6 അടുത്തിടെയാണ് റിലീസ് ചെയ്തത്. ഓട്ടോ ഡൗണ്‍ലോഡിംഗ് മീഡിയ, ലിങ്ക് പ്രിവ്യൂ, സീക്രട്ട് ചാറ്റില്‍ ആല്‍ബം, സെക്യൂരിറ്റി, മെസേജിലെ എംബഡുകള്‍ എന്നിവയെല്ലാം കഴിഞ്ഞ അപ്‌ഡേറ്റിലുണ്ടായിരുന്നു.

 

Telegram will support multiple accounts in android devices

RECOMMENDED FOR YOU: