അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍ 16 വരെ 

NewsDesk
അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍ 16 വരെ 

ഇരുപത്തൊന്നാമത്‌ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഡിസംബര്‍ 9 മുതല്‍ 16 വരെ. അഫ്ഗാനിലെ 'പാര്‍ട്ടിംഗ്' ആണ് ഉദ്ഘാടന ചിത്രം. അഫ്ഗാനിസ്ഥാനിലെ അഭയാര്‍ത്ഥി പ്രശ്‌നം ചര്‍ച്ച് ചെയ്യുന്ന ചിത്രം നവീദ് മഹ് മൗദി ആണ്് തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത്.

ചലച്ചിത്രോത്സവത്തില്‍ 62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. നടനും സംവിധായകനുമായ അമോല്‍ പലേക്കറാണ് ചടങ്ങിലെ മുഖ്യാതിഥി.

15 ചിത്രങ്ങള്‍ അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലും 81 ചിത്രങ്ങള്‍ ലോകസിനിമാ വിഭാഗത്തിലും 6 എണ്ണം ലൈഫ് ആര്‍ട്ട് വിഭാഗത്തിലും മത്സരിക്കുന്നു. പ്രശസ്ത ഡച്ച് സംവിധായകന്‍ തിയോ വാന്‍ഗോഗിന്റെ സിനിമയും മത്സരത്തിനുണ്ട്.

അറബ് സംവിധായകന്‍ മൈക്കിള്‍ ഖൈലിഫി ആണ് ജൂറി അധ്യക്ഷന്‍.സീമാബിശ്വാസ്, ക്‌സ്‌കിസ്ഥാന്‍ സംവിധായകന്‍ സെരിക്ക് അപ്രമോവ്, ഇറാനിയന്‍ നടി ബാരന്‍ കൊസാരി ,ഡര്‍ബന്‍ ഫിലിം ഫെസ്റ്റിവല്‍ പ്രോഗ്രാം ഡയറക്ടര്‍ പെഡ്രോ പിമെന്റ എന്നിവരും ജൂറി അംഗങ്ങളാണ്

RFID ഡെലിഗേറ്റ് കാര്‍ഡുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ , നൂതന സ്‌കാനിംഗ് ടെക്‌നികുകള്‍ ഇവയെല്ലാം ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ പ്രത്യേകതകളാണ്. പുതിയ ടെക്‌നികനല്‍ സൗകര്യങ്ങള്‍ക്കു പുറമെ ഫെസ്റ്റിവല്‍ മൊബൈല്‍ അപ്ലിക്കേഷനും, എസ്എംഎസ് അലേര്‍ട്ടുകളും വണ്‍ ടൈം രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ട്. കാര്‍ഡ് ഡ്യൂപ്ലിക്കേഷന്‍ ഒഴിവാക്കാനായി പ്രത്യേക RFID  അഡ്മിറ്റ കാര്‍ഡുകളാണ് നല്‍കുന്നത്. ഇതില്‍ ഒരു യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പറും ഉണ്ട്. ഈ കാര്‍ഡുകള്‍ തിയെറ്ററില്‍ കയറും മുമ്പ് സ്‌കാന്‍ ചെയ്യുകയും ചെയ്യും.

രജിസ്‌ട്രേഷന്‍ സമയത്ത് ഫോണ്‍ നമ്പര്‍ വെരിഫൈ ചെയ്തിട്ടുള്ളവര്‍ക്ക് എസ്എംഎസ് ബുക്കിംഗ് സൗകര്യവും ഉണ്ട. IFFK ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേനയോ ഫെസ്റ്റിവല്‍ നടക്കുന്ന സ്ഥലത്തെ ടച്ച് സ്‌ക്രീന്‍ സൗകര്യം ഉപയോഗിച്ചോ സീറ്റ് ബുക്കിംഗും വോട്ടിംഗും നടത്താനാകും.
 

International film festival of Kerala 2016 will start from December 9

RECOMMENDED FOR YOU: