നാസയുടെ പുതിയ കണ്ടുപിടിത്തം, ട്രാപ്പിസ്റ്റ് 1- ഭൂമിയെപോലെ ഏഴ് ഗ്രഹങ്ങള്‍ അടങ്ങിയത്

NewsDesk
നാസയുടെ പുതിയ കണ്ടുപിടിത്തം, ട്രാപ്പിസ്റ്റ് 1- ഭൂമിയെപോലെ ഏഴ് ഗ്രഹങ്ങള്‍ അടങ്ങിയത്

ഭൂമിക്കു സമാനമായ ഏഴ് ഗ്രഹങ്ങള്‍ ,ഒരു ചെറിയ നക്ഷത്രത്തെ ചുറ്റുന്നതായി കണ്ടെത്തിയെന്ന് നാസയിലെ ഗവേഷകര്‍ ഫെബ്രുവരി 22 ബുധനാഴ്ച നടത്തിയ പ്രഖ്യാപനത്തില്‍ പറഞ്ഞു. സോളാര്‍ സിസ്റ്റത്തെ കൂടാതെ ജീവരാശി ഉള്ള ഗ്രഹത്തെ കണ്ടുപിടിക്കാനുള്ള ശ്രമത്തിന് വലിയ പ്രതീക്ഷയാണ് ഇത് നല്‍കിയിരിക്കുന്നത്.

ഏഴ് ഗ്രഹങ്ങളും ഏകദേശം ഭൂമിയുടെ അത്രയും വലിപ്പവും ഭാരവുമുള്ളതാണ്. ഇവ പാറകള്‍ നിറഞ്ഞിരിക്കുന്നതുമാണ്. ഇതില്‍ മൂന്നെണ്ണത്തില്‍ വെള്ളത്തിന്റെ സാന്നിധ്യവുമുണ്ടെന്നാണ് നാച്ചര്‍ ജേര്‍ണലിലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സൂര്യന് സമാനമായ ട്രാപ്പിസ്റ്റിന്് 500 മില്ല്യണ്‍ വര്‍ഷങ്ങളുടെ ആയുസ്സുണ്ടെന്നാണ് കണക്കാക്കുന്നത്. സൂര്യന്‍ ഇല്ലാതായാലും ഈ നക്ഷത്രം കോടാനുകോടി വര്‍ഷങ്ങളോളം നിലനില്‍ക്കും.

ഇതുവരെ മറ്റു ഗ്രഹങ്ങളിലെ ജീവസാന്നിധ്യത്തിനായുള്ള പഠനങ്ങള്‍ നടത്തിയിരുന്നത് വെറും അനുമാനങ്ങളെ അനുസരിച്ചായിരുന്നു. എന്നാല്‍ ഇനി ലക്ഷ്യം വെച്ച് കൊണ്ടുള്ള പഠനങ്ങള്‍ സാധ്യമായിരിക്കുന്നു എന്ന് ശാസ്ത്രലോകം ഈ കണ്ടുപിടിത്തത്തെ പറ്റി പറയുന്നത്. 

ഏകദേശം 39 പ്രകാശവര്‍ഷം അകലെയാണ് ട്രാപ്പിസ്റ്റ് 1 സിസ്്റ്റം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ താപനില വെള്ളത്തെ ആവിയാക്കുന്നതിനുമാത്രം ചൂട് കൂടിയതോ ഐസാക്കി മാറ്റാന്‍ മാത്രം തണുപ്പുള്ളതോ അല്ല.
 

 

NASA finds seven earth like planets, TRAPPIST1

RECOMMENDED FOR YOU:

no relative items