ജിയോണി എ1 ഇന്ത്യയില്‍ ഇന്ന്

NewsDesk
ജിയോണി എ1 ഇന്ത്യയില്‍ ഇന്ന്

ജിയോണി അവരുടെ എ1 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് ലോഞ്ച് ചെയ്യുന്നു. ന്യൂഡല്‍ഹിയില്‍ 12മണിക്ക് നടക്കുന്ന ചടങ്ങില്‍ ജിയോണി അവതരിപ്പിക്കും. മികച്ച ബാറ്റരി ലൈഫും സുപ്പീരിയര്‍ ക്വാളിറ്റി സെല്‍ഫി ഫോട്ടോസുമാണ് അവരുടെ വാഗ്ദാനങ്ങള്‍.

MWC2017 ലോഞ്ച് ഇവന്റില്‍ വച്ച് ജിയോണി രണ്ടു സ്മാര്‍ട്ട്‌ഫോണുകളുടേയും വില പ്രഖ്യാപിക്കും. ജിയോണി എ1 349യൂറോ(ഏകദേശം 24,600രൂപ) ജിയോണി എ1 പ്ലസിന് 499യൂറോ(35200 രൂപ)യുമാണ് വില. ഇന്ത്യയിലെ ഫേസ്ബുക്ക് പേജിലൂടെ ലോഞ്ചിംഗ് ഇവന്റിന്റെ ലൈവ് സ്ട്രീമിംഗ് ലഭ്യമാണ്. (https://www.facebook.com/gionee.india/videos/1268870759865467/)

ബാറ്ററി ലൈഫ് ആണ് ജിയോണി എ സീരീസ് ഫോണുകളുടെ ഒരു പ്രത്യേകത. ജിയോണി എ1 സ്‌പോര്‍ട്‌സ് 4010mAh ബാറ്ററിയാണുള്ളത്. കമ്പനി അവരുടെ പുതിയ ചാര്‍ജര്‍ 18w അള്‍ട്രാഫാസറ്റ് ചാര്‍ജിംഗ് സൗകര്യമുള്ളത് ഇറക്കുന്നുണ്ട്. ഇത് 2മണിക്കൂര്‍ കൊണ്ട് ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ചെയ്യും.
ജിയോണി എ1 16 മെഗാപിക്‌സല്‍ ഫ്രന്റ് ക്യാമറ, 13 മെഗാപിക്‌സലിന്റെ റിയര്‍ക്യാമറ കൂടാതെ,യാണുള്ളത്. ആന്‍ഡ്രോയ്ഡ് 7 നോഗാട്ടിലാണ് റണ്‍ ചെയ്യുക. രണ്ട് സിമ്മുകള്‍ ഉപയോഗിക്കാനാവും. മീഡിയാടെക് ഹെലിയോ പി10 എസ്ഒസിയുടെ 5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. 64ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് സൗകര്യത്തൊടൊപ്പം മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് 256ജിബി എക്‌സ്പാന്റ് ചെയ്യാനാവും. 154.5x76.5x8.5mm ആണ് ഇതിന്റെ വലുപ്പം 182ഗ്രാം ആണ് ഭാരം.

ജിയോണി എ1പ്ലസ് സ്‌പോര്‍ട്ട്‌സ് 4550mAh ബാറ്ററിയും എ1 പോലെയുള്ള ചാര്‍ജിംഗ് സൗകര്യവും ഉണ്ട്. സെല്‍ഫിക്കായി 20മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ f/2.0 അപര്‍ച്ചറും 1/2.8 inch sensor, selfie flash എന്നിവയുമുണ്ട്. എ1പ്ലസിലും ഡ്യുയല്‍ റിയര്‍ ക്യാമറ സെറ്റ് അപ്പ് ഉണ്ട്. 13മെഗാപിക്‌സല്‍, 5മെഗാപിക്‌സല്‍ സെന്‍സറും f/2.0 aperture,1/3.06-inch sensor,ഫ്‌ലാഷ് മൊഡ്യൂള്‍ ഐആര്‍ റിമോട്ട് കണ്‍ട്രോള്‍ സെന്‍സര്‍ എന്നിവയും ലഭ്യമാണ്.
ജിയോണി എ1പ്ലസിന് 6 ഇഞ്ച് ഫുള്‍ എച്ചഡി ഡിസ്‌പ്ലേയാണുള്ളത്. 4ജിബി റാം. 4ജി കണ്ക്ടിവിറ്റി, 64ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ്, 256ജിബി എക്‌സ്പാന്റബിള്‍ മെമ്മറി എന്നിവയുമുണ്ട്. 226ഗ്രാം ആണ് ഇതിന്റെ ഭാരം.
 

Jionee A series Phones launced in India in an event in New delhi today

RECOMMENDED FOR YOU: