ജിയോ ഫോണ്‍ ഇനി മൊബിക്വിക്കില്‍ നിന്നും ബുക്ക് ചെയ്യാം

NewsDesk
ജിയോ ഫോണ്‍ ഇനി മൊബിക്വിക്കില്‍ നിന്നും ബുക്ക് ചെയ്യാം

റിലയന്‍സ് ജിയോ മൊബൈല്‍ പേമെന്റ് പ്ലെയര്‍ മൊബിക്വിക്കുമായി അവരുടെ പ്ലാറ്റ്‌ഫോമിലൂടെ ജിയോ ഫോണ്‍ വില്‍ക്കാനുള്ള പാര്‍ട്ണര്‍ഷിപ്പ് ഉണ്ടാക്കിയിരിക്കുന്നു.ഇതാദ്യമായാണ് ജിയോ ഫോണ്‍ ഒരു തേര്‍ഡ്പാര്‍ട്ടി പ്ലാറ്റ്‌ഫോമിലൂടെ വില്‍ക്കുന്നത്. ഇതുവരെ ജിയോ വെബ്‌സൈറ്റ്, മൈജിയോ ആപ്പ്, എന്നിവയിലൂടെയും ഓഫ്‌ലൈന്‍ സ്റ്റോറിലൂടെയും മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.കൗണ്ടര്‍ പോയന്റ് റിസര്‍ച്ച് അനുസരിച്ച് രാജ്യത്ത് 26ശതമാനം മാര്‍ക്കറ്റ് ഷെയറുള്ള ഏറ്റവും അധികം വില്‍പനയുള്ള ഫീച്ചര്‍ഫോണ്‍ ജിയോ ഫോണാണ്.

മൊബിക്വിക്ക് ബിസിനസ് ഹെഡ് ബിക്രം ബീര്‍ സിംഗ് പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നച് ജിയോ ഫോണ്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യ മൊബൈല്‍ വാലറ്റ് തങ്ങളാണെന്നത് ഏറെ സന്തോഷമുള്ള കാര്യമാണ്. ഉപയോക്താക്കള്‍ക്ക് നാല് ഈസി സ്‌റ്റെപ്പിലൂടെ ഫോണ്‍ ബുക്ക് ചെയ്യാം. 

ഫോണ്‍ റീചാര്ജ്ജ് ചെയ്യുന്നതുപോലെതന്നെ ഈസിയാണ് മൊബിക്വിക്കിലൂടെ ഫോണ്‍ ബുക്ക് ചെയ്യാനും. 
മൊബിക്വിക്ക് ഹോംപേജിലെ റീചാര്‍ജ്ജ് ഐക്കണ്‍ ക്ലിക്ക് ചെയ്യുകയാണ് ആദ്യം വേണ്ടത്. റീചാര്‍ജ്ജ് ആന്റ് ബില്‍ പേമെന്റ് കാറ്റഗറിയിലെ ഫോണ്‍ ബുക്കിംഗ് ഓപ്ഷന്‍ സെലക്ട് ചെയ്യുക. അവിടെ ജിയോഫോണ്‍ സെലക്ട് ചെയ്ത് ബുക്കിംഗ് വിവരങ്ങള്‍ നല്‍കാം. പേമെന്റ് നടത്തികഴിഞ്ഞാല്‍ കസ്റ്റമര്‍ക്ക് ജിയോയില്‍ നിന്നും കണ്‍ഫര്‍മേഷന്‍ മെസേജ് ലഭിക്കും. മെസേജില്‍ ഫോണ്‍ കിട്ടുന്ന സ്‌റ്റോറിന്റെ വിവരങ്ങള്‍ ഉണ്ടാകും. കഴിഞ്ഞ വര്‍ഷം ജൂലൈ 21നാണ് റിലയന്‍സ് 4ജി വോള്‍ട്ട് എനേബിള്‍ ആയിട്ടുള്ള ജിയോ ഫോണ്‍ അനൗണ്‍സ് ചെയ്തത്. 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണില്‍ 2.4ഇഞ്ച് ഡിസ്‌പ്ലേ, 1.2 ജിഹെര്‍ട്ട്‌സ് ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512എംബി റാം എന്നിവയുണ്ട്. കായ് ഓഎസില്‍ ആണ് വര്‍ക്ക് ചെയ്യുക. 4ജിബി ഇന്റേണല്‍ സ്‌റ്റോറേജ് , 128ജിബി വരെയുള്ള മൈക്രോഎസ്എസ്ഡി സപ്പോര്‍ട്ട്, വൈഫൈ സപ്പോര്‍ട്ട്, 2000mAh ബാറ്ററി, എന്‍എഫ്‌സി ഫോര്‍ ഡിജിറ്റല്‍ പേമെന്റ്‌സ് എന്നിവയുമുണ്ട്.

ജിയോ ഫോണിനുമാത്രമുള്ള ഫീച്ചറുകള്‍, 22 ഇന്ത്യന്‍ ഭാഷകള്‍ സപ്പോര്‍ട്ട് ചെയ്യും, ചില ഫക്ഷന്‍സ് നിയന്ത്രിക്കാനായി വോയ്‌സ് അസിസ്റ്റന്റ്, ഫോണ്‍ ടിവിയുമായി കണക്ട് ചെയ്യാനുള്ള ഒപ്ഷന്‍ എന്നിവയുണ്ട്. ആദ്യ ജിയോ ബ്രാന്റഡ് ഫോണ്‍ ജിയോസിനിമ, ജിയോമ്യൂസിക്, ജിയോടിവി, ജിയോഎക്‌സ്പ്രസ് ന്യൂസ് തുടങ്ങിയ ആപ്പുകളോടെയാണ് ഇറങ്ങുന്നത്. കൂടാതെ പോപുലര്‍ സോഷ്യല്‍ മീഡിയ, ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പുകളും ലഭ്യമാണ്. ജൂലൈയില്‍ അനൗണ്‍സ് ചെയ്ത ഫോണുകള്‍ ഒക്ടോബറില്‍ വിതരണം ചെയ്തു തുടങ്ങി. ഫ്രീ ആണ് ഫോണ്‍, എന്നാല്‍ വാങ്ങുമ്പോള്‍ 1500രൂപ സെക്യൂരിറ്റി കെട്ടിവയ്ക്കണം. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പൂര്‍ണ്ണമായും ഈ തുക പിന്‍വലിക്കാവുന്നതാണ്.
 

Jio phone can now book from MobiKwik

RECOMMENDED FOR YOU:

Connect With Us

EXPLORE MORE