ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 49രൂപ,69 രൂപ റീചാര്‍ജ്ജ് പ്ലാനുകള്‍

NewsDesk
ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി 49രൂപ,69 രൂപ റീചാര്‍ജ്ജ് പ്ലാനുകള്‍

ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ രണ്ട് പുതിയ ചെറിയ കാലാവധിയിലുള്ള റീചാര്‍ജ്ജ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നു. പുതിയ പ്രീപെയ്ഡ് പ്ലാനുകള്‍ 49രൂപ, 69രൂപയ്ക്ക് 14ദിവസം വാലിഡിറ്റിയുള്ളതാണ്. വോയ്‌സ് കോളിംഗ്, എസ്എംഎസ്, ഡാറ്റ ബെനിഫിറ്റുകള്‍ എന്നിവ ലഭ്യമാണ്. ജിയോ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായുള്ളതാണ് ഈ പ്ലാനുകള്‍. ജിയോ ഫോണിനൊപ്പം ജിയോ സിം ഉപയോഗിക്കേണ്ടതുണ്ട് ഈ പ്ലാനുകള്‍ വര്‍ക്ക് ചെയ്യാനായി. 


69രൂപയുടെ ജിയോ ഫോണ്‍ പ്ലാനില്‍ 0.5ജിബി ഹൈ സ്പീഡ് ഡാറ്റ നിത്യവും, ലിമിറ്റ് എത്തിക്കഴിഞ്ഞാല്‍ ഡാറ്റ സ്പീഡ് 64കെബിപിഎസ് ആയി കുറയും. പുതിയ പ്ലാന്‍ ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകള്‍, 250മിനിറ്റ് ജിയോ ടു നോണ്‍ ജിയോ വോയ്‌സ് കോളുകള്‍, 25എസ്എംഎസ് മെസേജുകള്‍, ജിയോ ആപ്പ് ആസസ് എന്നിവയാണ് മറ്റു സൗകര്യങ്ങള്‍. 69രൂപയുടെ പ്ലാനുകള്‍ 14ദിവസം വാലിഡിറ്റിയുള്ളതാണ്. 


49രൂപയുടെ പ്ലാന്‍, 2ജിബി ഡാറ്റ, ജിയോ ടു ജിയോ അണ്‍ലിമിറ്റഡ് കോളുകള്‍, 250മിനിറ്റ് ജിയോ ടു നോണ്‍ജിയോ കോളുകള്‍, 25എസ്എംഎസ് മെസേജ്, 14ദിവസം വാലിഡിറ്റിയില്‍. 


രണ്ട് വര്‍ഷം മുമ്പ് 49രൂപയുടെ ചെറിയ വാലിഡിറ്റി പ്ലാനുകള്‍ അനൗണ്‍സ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഒഴിവാക്കുകയായിരുന്നു.

Jio launches 49rs, 69rs recharge plans for prepaid users

RECOMMENDED FOR YOU: