ജിയോ ജിഗാ ഫൈബര്‍ പ്രിവ്യൂ ഓഫര്‍ 100 ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍

NewsDesk
ജിയോ ജിഗാ ഫൈബര്‍ പ്രിവ്യൂ ഓഫര്‍ 100 ജിബി ഡാറ്റ 100 എംബിപിഎസ് സ്പീഡില്‍

ജിയോ ജിഗാഫൈബര്‍ രജിസ്‌ട്രേഷന്‍ ഇപ്പോള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ റോള്‍ഔട്ട് ആയിട്ടില്ല. ഔദ്യോഗിക ഉദ്ഘാടനത്തിനു മുമ്പായി തന്നെ റിലയന്‍സ് ജിയോ, ജിയോ ജിഗാ ഫൈബര്‍ പ്രിവ്യൂ ഓഫര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന് 100ജിബി ഡാറ്റ 100എംബിപിഎസ് സ്പീഡില്‍ മൂന്നു മാസം സൗജന്യമായി ലഭിക്കും.സേവനം ലഭ്യമാകുന്നതിനായി കസ്റ്റമേഴ്‌സ് ആദ്യം 4500രൂപ അടയ്‌ക്കേണ്ടതുണ്ട്. പ്രിവ്യൂ ഓഫര്‍ ആയതിനാല്‍ ഡാറ്റയ്ക്ക് അധിക തുകയൊന്നും മുടക്കേണ്ടതില്ല ആദ്യ മൂന്നുമാസം. പിന്നീട് ഇതിനായി തുകയടയ്‌ക്കേണ്ടി വരാം. എവിടെയാകും ആദ്യം ലഭ്യമാകുക എന്ന് കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല, രജിസ്‌ട്രേഷനുകള്‍ ഈ മാസം ആരംഭിച്ചെങ്കിലും. കൂടുതല്‍ രജിസ്‌ട്രേഷനുകള്‍ ലഭിക്കുന്ന സ്ഥലത്താകും ആദ്യം ആരംഭിക്കുക എന്നാണ് കരുതുന്നത്.


ജിയോ ടെലികോം സെര്‍വീസ് ആരംഭിച്ചപ്പോള്‍ ആദ്യ ആറുമാസമായിരുന്നു പ്രിവ്യൂ പീരിയഡ്, അതുപോലെ ജിയോ ജിഗാഫൈബറും പബ്ലിക്കിലേക്കെത്തുന്നത് അതിന്റെ തന്നെ പ്രിവ്യൂ ഓഫറുമായാകുമെന്നാണ് ടെലികോംടോക് റിപ്പോര്‍ട്ട്. 100ജിബി ഫ്രീ ഡാറ്റ 100എംബിപിഎസ് അപ്ലോഡ് ഡൗണ്‍ലോഡ് സ്പീഡ് എന്നാണ് ഓഫര്‍.സേവനം ആരംഭിക്കുന്ന ദിവസം മുതല്‍ മൂന്നുമാസത്തേക്കായിരിക്കും ഈ ഓഫര്‍.ജിയോ ജിഗാഫൈബര്‍ സബ്‌സ്‌ക്രൈബേഴ്‌സിന് അവരുടെ ബ്രോഡ്ബാന്റ് അക്കൗണ്ടിലേക്ക് കൂടുതല്‍ ഡാറ്റ എടുക്കാനുള്ള ഡാറ്റ ടോപ്പ് അപ്പ് ഓപ്ഷനും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. 


സബ്‌സ്‌ക്രൈബേഴ്‌സിന് ഡാറ്റ ടോപ്പ് അപ്പ്‌സ് സൗജന്യമായി ലഭ്യമാകും ഓരോ ടോപ്പ്് അപ്പിലും 40ജിബി ഡാറ്റ അക്കൗണ്ടിലേക്ക് ആഡ് ചെയ്യാനാവും. എന്നാല്‍ ഒരു മാസം എത്രം ടോപ്പ് അപ്പ് സാധ്യമാകും ഓരോ സബ്‌സ്‌ക്രൈബറിനുമെന്ന് വ്യക്തമല്ല. മുമ്പ് വന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ജിയോ പരീക്ഷിക്കുന്ന ഒരു മോഡലില്‍ സബ്‌സ്്‌ക്രൈബേഴ്‌സിന് മാസത്തില്‍ 25ടോപ്പ് അപ്പ് സാധ്യമാകുമെന്നായിരുന്നു. 1.1ടിബി ഫ്രീ ഡാറ്റ ഒരു പിരീയഡില്‍ എന്ന രീതിയില്‍.


പ്രിവ്യൂ ഓഫര്‍ കഴിഞ്ഞ വര്‍ഷം തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും ഇതുവരെയും കമ്പനിയുടെ ഒഫീഷ്യല്‍ പ്രഖ്യാപനം വന്നിട്ടില്ല.


പ്രിവ്യൂ ഓഫറിലൂടെ ഡാറ്റ സൗജന്യമായി ലഭിക്കുമെങ്കിലും റിലയന്‍സ് ജിയോ കസ്റ്റമേഴ്‌സില്‍ നിന്നും 4500രൂപ സെക്യൂരിറ്റിഡെപ്പോസിറ്റ് വാങ്ങുന്നുണ്ട്. ഇത് പ്രകാരം ഒഎന്‍ടി, ജിയോ ജിഗാ ടിവി, സമാര്‍ട്ട് ഹോം സൊലൂഷന്‍സ് എന്നിവ ലഭ്യമാക്കും. ഡെപ്പോസിറ്റ് റീഫണ്ടബിള്‍ ആണ്, ജിയോ ജിഗാഫൈബര്‍ സെര്‍വീസ് നിര്‍ത്തുമ്പോള്‍ ഈ തുക തിരികെ ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ വര്‍ക്കിംഗ് കണ്ടീഷണില്‍ തിരികെ നല്‍കിയാല്‍ മാത്രം.

Jio GigaFiber Preview Offer

RECOMMENDED FOR YOU: