ജിയോ ക്യാഷ് ബാക്ക് ഓഫര്‍ ഡിസംബര്‍ 15ലേക്ക് നീട്ടി

NewsDesk
ജിയോ ക്യാഷ് ബാക്ക് ഓഫര്‍ ഡിസംബര്‍ 15ലേക്ക് നീട്ടി

നവംബര്‍ ആദ്യവാരം പ്രഖ്യാപിച്ച ജിയോയുടെ  2599രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ നവംബര്‍ 25ന് അവസാനിക്കുമായിരുന്നത് ഡിസംബര്‍ 15വരെയാക്കി. പ്രൈം മെമ്പേഴ്‌സിന് മാത്രമാണ് ഈ ഓഫര്‍. ഈ ഓഫര്‍ ലഭിക്കണമെന്നുള്ളവര്‍ക്ക് 99രൂപയ്ക്ക് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാം. മൈജിയോ ആപ്പ് , ജിയോ മണി, ജിയോ വെബ്‌സൈറ്റ്, റീട്ടെയിലര്‍ വഴി പേമെന്റ് നടത്താവുന്നതാണ്.

ഈ ഓഫര്‍ പ്രകാരം ഉപയോക്താക്കള്‍ക്ക് 399രൂപയുടേയൊ അതിനു മുകളിലോ ഉള്ള എല്ലാ റീചാര്‍ജ്ജുകള്‍ക്കും 400രൂപയുടെ 100% ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും. ഈ-വാലററ് ഉപയോഗിച്ചോ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടേയോ ഉള്ള മാസം റീചാര്‍ജ്ജുകള്‍ക്കും ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും.


ആമസോണ്‍ പേ, പേടിഎം, ഫോണ്‍ പെ, മൊബിക്വിക്ക് തുടങ്ങിയ ഈ വാലറ്റിലും ക്യാഷ്ബാക്ക് ലഭിക്കും.
ക്യാഷ് ബാക്ക് കൂടാതെ ലീഡിംഗ് ഇകൊമേഴ്‌സ് സൈറ്റുകളുടെ ഷോപ്പിംഗ് വൗച്ചറുകളും ലഭ്യമാണ്. യാത്ര, റിലയന്‍സ് ട്രന്റ്‌സ് എന്നിവ.

ഇ കൊമേഴ്‌സ് വൗച്ചറുകള്‍ക്ക് കണ്ടീഷന്‍സ് ഉണ്ട്. യാത്രയില്‍ 1000രൂപയുടെ ഡിസ്‌കൗണ്ട് റൗണ്ട് ട്രിപ്പിനും, 500രൂപ കിഴിവ് വണ്‍വെയ്ക്കും ഡൊമെസ്റ്റിക് ഫ്‌ലൈറ്റുകളില്‍ ലഭിക്കും.1500രൂപയുടെ മിനിമം പര്‍ച്ചേസിന് 399രൂപ ഓഫും 1999രൂപയുടെ മിനിമം പര്‍ച്ചേസിന് റിലയന്‍സ് ട്രന്റ്‌സിന്റെ 500 രൂപ ഓഫും ഉണ്ട്.

Jio Cashback Offer Extended to December 15

RECOMMENDED FOR YOU:

Connect With Us

EXPLORE MORE