അടിമുടി മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേറ്റ്

NewsDesk
അടിമുടി മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍ മാപ്പിന്റെ പുതിയ അപ്‌ഡേറ്റ്

ഗൂഗിളിന്റെ ഡ്രൈവിംഗ്, നാവിഗേഷന്‍, ട്രാന്‍സിറ്റ്, എക്‌സ്‌പ്ലോര്‍ മാപ്പുകള്‍ക്ക് പുതിയ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. പ്രധാനപ്പെട്ട വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി വേണ്ട മാറ്റങ്ങള്‍ വരുത്തിയാണ് ഗൂഗിള്‍ മാപ്പ് പുതിയ വേര്‍ഷന്‍ എത്തുന്നത്. 


ലോകം എപ്പോഴും മാറി കൊണ്ടിരിക്കുകയാണ്. ലോകം മാറുന്നതിനനുസരിച്ച് ഗൂഗിള്‍ മാപ്പും മാറുകയാണ്. റോഡ് അടച്ചത്, ബിസിനസ്സ് തുറന്നത്, നമ്മുടെ അയല്‍പക്കത്തെ പ്രധാന ഫംക്ഷനുകള്‍ എല്ലാം ഇനി മാപ്പില്‍ അറിയാം. ഗൂഗിള്‍ കലണ്ടറില്‍ ഒരു ഇവന്റ് ഷെഡ്യൂള്‍ ചെയ്താല്‍, ജിമെയിലില്‍ റിസര്‍വേഷന്‍ കണ്‍ഫര്‍മേഷന്‍ ലഭിക്കുമ്പോള്‍, ഏതെങ്കിലും റെസ്‌റ്റോറന്റ് വാണ്ട് ടു ഗോ ലിസ്റ്റില്‍ വന്നാല്‍ എല്ലാം ഇനി മാപ്പിലും രേഖപ്പെടുത്തും.ഗൂഗിള്‍ മാപ്പ് ഇപ്പോള്‍ പുതിയ രൂപത്തിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്, മാപ്പിന്റെ /പ്രൊഡക്ഷന്‍ മാനേജര്‍ ലിസ് ഹണ്ട് ഒരു ബ്ലോഗ് പോ്‌സ്റ്റില്‍ പറഞ്ഞു.


കമ്പനി ഇപ്പോള്‍ കളര്‍ സ്‌കീമില്‍ മാറ്റം വരുത്തി, ഉപയോക്താക്കള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ കൂടുതല്‍ ഐക്കണുകള്‍ ഉള്‍പ്പെടുത്തി.


ഇനി കഫേ, ചര്‍ച്ച്, മ്യൂസിയം. ഹോസ്പിറ്റല്‍ തുടങ്ങിയവയ്്ക്ക് പ്രാധാന്യമര്‍ഹിക്കുന്ന തരത്തിലുള്ള കളറും ഐക്കണും നല്‍കി.അടുത്തുതന്നെ ഈ വ്യത്യാസങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തും. 


പുതിയ സ്റ്റൈല്‍ ആപ്പുകളിലും വെബ്‌സൈറ്റിലും ഗൂഗിള്‍ മാപ്പ് എപിഐ ഉപയോഗിക്കുന്ന കമ്പനികള്‍ ഓഫര്‍ ചെയ്യുന്ന സേവനങ്ങളിലും ലഭ്യമാകും.


ഒരാള്‍ക്ക് ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് ഗ്രഹങ്ങളും ചന്ദ്രനും വിര്‍ച്ച്വലി സന്ദര്‍ശിക്കാന്‍ സാധിക്കുമെന്ന് കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ശനിയുടെ ഉപഗ്രഹങ്ങളായ എന്‍സിലാഡസ്, ഡിയോണ്‍, റിയ, മിമ എന്നിവയിലേക്കും ജൂപ്പിറ്ററിന്റെ യൂറോപ്പ, ഗാനിമേഡ എന്നിവിടങ്ങളിലേക്കുമുള്ള വിര്‍ച്ച്വല്‍ സന്ദര്‍ശനം സാധ്യമാക്കിയിരിക്കുന്നു ഇപ്പോള്‍.


പ്ലൂട്ടോ,വീനസ്, മൂണ്‍ തുടങ്ങിയവയുടെ ലൈന്‍ അപ്പ് ഇമേജറിയും ഗൂഗിള്‍ കൂട്ടിചേര്‍ത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ മാപ്പില്‍ എളുപ്പത്തില്‍ ഇവയെ കണ്ടുപിടിക്കാനാവും.

Google map redesigned with highlighting informations

RECOMMENDED FOR YOU: