ഹിന്ദിയിലെ വോയ്‌സ് കമാന്റുകള്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇനി കേള്‍ക്കും

NewsDesk
ഹിന്ദിയിലെ വോയ്‌സ് കമാന്റുകള്‍ ഗൂഗിള്‍ അസിസ്റ്റന്റ് ഇനി കേള്‍ക്കും

ഗൂഗിള്‍ അസിസ്റ്റന്റ് ഇനി ഹിന്ദി ഭാഷ പിന്തുണയ്ക്കും. അതായത് ഇനിമുതല്‍ ഗൂഗിളിനോട് ഹിന്ദിയില്‍ സംസാരിക്കാം, ഹിന്ദിയില്‍ മറുപടിയും ലഭിക്കും. 


അസിസ്റ്റന്റ് ചില ഹിന്ദി കീവേര്‍ഡുകള്‍ മാത്രമേ പിന്തുണയ്ക്കൂ. ഇന്ത്യയില്‍ ഹിന്ദി ഭാഷ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.


ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഫോണിലും ഐഫോണുകളിലും നിലവില്‍ ഇംഗ്ലീഷിലാണ് ഗൂഗിള്‍ അസിസ്റ്റന്റ് ലഭിക്കുക. ഇംഗ്ലീഷ് ഇന്‍പുട്ടിനായാണ് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ചില ഹിന്ദി കീവേര്‍ഡുകള്‍ അസിസ്റ്റന്റ് കേള്‍ക്കും. അലോയില്‍ ഹിന്ദി ഗൂഗിള്‍ അസിസ്റ്റന്റ് ലോഞ്ച് ചെയ്‌തെങ്കിലും ഫോണില്‍ ലഭ്യമായി തുടങ്ങിയിട്ടില്ല. അടുത്തുതന്നെ കൂടുതല്‍ ഇന്ത്യന്‍ ഭാഷകളിലേക്ക് ഗൂഗിള്‍ അസിസ്റ്റന്റ് ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ എന്ന് ഗൂഗിള്‍ വക്താവ് അറിയിച്ചു.


മുമ്പ് ആന്‍ഡ്രോയ്ഡ് സോള്‍ ആന്‍ഡ്രോയ്ഡ് 5.0 മുകളിലുള്ള സ്മാര്‍ട്ടഫോണുകള്‍ ഹിന്ദി സപ്പോര്‍ട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് ഹിന്ദിയില്‍ ലഭിക്കാന്‍ ഫോണിലെ ലാംഗ്വേജ് സെറ്റിംഗ്‌സ് ഇംഗ്ലീഷ് എന്നത് ഹിന്ദി ആക്കി മാറ്റണം.


ഫോണിലെ ലാംഗ്വേജ് മാറ്റാനായി, സെറ്റിംഗ്‌സില്‍ ലാംഗ്വേജ് ആന്റ് ഇന്‍പുട്ട്‌സ് ക്ലിക്ക് ചെയ്യുക. ഇതുവരെ ഒന്നും ആഡ് ചെയ്തിട്ടില്ലെങ്കില്‍ ഇംഗ്ലീഷ് എന്ന് ചേര്‍ക്കുക. 


ഗൂഗിള്‍ അസിസ്റ്റന്റ് നിലവില്‍ ഹിന്ദി ടെക്സ്റ്റ് റിസല്‍റ്റ് നല്‍കുക മാത്രമേ ഉള്ളൂ. വോയ്‌സ് റെസ്‌പോന്‍സുകള്‍ ഇംഗ്ലീഷില്‍ തന്നെയായിരിക്കും. ചില ബാസിക് ഹിന്ദി കമാന്റുകള്‍ അസിസ്റ്റന്റിന് നന്നായി മനസ്സിലാകും.

Google assistant supports hindi language

RECOMMENDED FOR YOU: