റിലയന്‍സ് ജിയോ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഫീച്ചര്‍ ഫോണില്‍ ഇതാദ്യം

NewsDesk
റിലയന്‍സ് ജിയോ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ഫീച്ചര്‍ ഫോണില്‍ ഇതാദ്യം

ജിയോ ഫോണില്‍ ഗൂഗിള്‍ അസിസ്റ്റന്റിന്റെ സ്‌പെഷല്‍ വെര്‍ഷന്‍.ഡല്‍ഹിയില്‍ നടന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ 2017 പരിപാടിയില്‍ വച്ച് ഗൂഗിള്‍ ജിയോഫോണിലേക്കുള്ള ഗൂഗിള്‍ അസിസ്റ്റന്റ് സേവനം പ്രഖ്യാപിച്ചു.
കായ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ജിയോഫോണില്‍ ജിയോയുടെ മള്‍ട്ടിമീഡിയ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.ജിയോഫോണിലെ രണ്ടാമത്തെ ഡിജിറ്റല്‍ അസിസ്റ്റന്റ്് സേവനമാകുമിത്. വോയ്‌സ് കമാന്റുകള്‍ സ്വീകരിക്കാന്‍ സഹായിക്കുന്ന അസിസ്റ്റന്റ് ആണ് 4ജി വോള്‍ട്ട്ിലുള്ള ആദ്യ അസിസ്റ്റന്റന്റ്. ജിയോഫോണിലെ ഗൂഗിള്‍ അസിസ്റ്റന്റ് വേര്‍ഷന്‍ രണ്ടുഭാഷകളിലാണ് ലഭ്യമാകുക. ഇംഗ്ലീഷിലും ഹിന്ദിയിലും. വോയ്‌സ് സെര്‍ച്ച് ക്വറീസും ലഭ്യമാകും. ഹാന്‍ഡ്‌സെറ്റില്‍ ഈ സേവനം എപ്പോള്‍ മുതല്‍ ലഭ്യമാകുമെന്നതിന് ഇതുവരെ ഒഫീഷ്യല്‍ പ്രഖ്യാപനം വന്നിട്ടില്ല.

ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഇവന്റില്‍ പ്രദര്‍ശിപ്പിച്ച ഡെമോയില്‍ , സെര്‍ച്ച് റിസല്‍റ്റ്, പ്ലേ മ്യൂസിക്, സന്ദേശം അയയ്ക്കുക, എന്നിവ വോയ്‌സ് കമാന്റുകള്‍ ഉപയോഗിച്ച് സോഫ്റ്റ് വെയറിലൂടെ സാധ്യമാകുമെന്ന് ഗൂഗിള്‍ കാണിച്ചു. 

ജിയോയുടെ 4ജി വോള്‍ട്ട് ഫീച്ചര്‍ ഫോണില്‍ 2.4ഇഞ്ചിന്റെ ഡിസ്‌പ്ലേ, 1.2GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512എംബി റാം, കായ് ഒഎസിലാണ് ഫോണ്‍ വര്‍ക്ക് ചെയ്യുക. 4ജിബി ഇന്റേണല്‍ സ്‌റ്റോറേജും 128ജിബി വരെ മൈക്രോ എസ്ഡി സപ്പോര്‍്്ട്ടും ലഭ്യമാണ്. വൈഫൈ സപ്പോര്‍ട്ട്, 2000mAh ബാറ്ററി ഡിജിറ്റല്‍ പേമെന്റ് സേവനത്തിനായുള്ള NFC ഇവയും ഫോണിലുണ്ട്. 

ജിയോഫോണിന്റെ മാത്രം പ്രത്യേകതയായി പറയാവുന്നതാണ് 22 ഭാഷകള്‍ സപ്പോര്‍്ട്ട ചെയ്യുമെന്നത്. ചില ഫക്ഷനുകള്‍ കണ്‍ട്രോള്‍ ചെയ്യാന്‍ വോയ്‌സ് അസിസ്റ്റന്റ് ടിവി സ്‌ക്രീനുമായി കണക്ട് ചെയ്യാന്‍ സഹായിക്കുന്ന പ്രൊപ്പ്രൈറ്ററി കേബി്ള്‍ എന്നിവയും ഫോണിലുണ്ട്. ജിയോ ബ്രാന്റഡ് ഫോണ്‍ ജിയോ ആപ്ലിക്കേഷനുകളായ ജിയോസിനിമ, ജിയോ മ്യൂസിക്, ജിയോ ടിവി, ജിയോ എക്‌സ്പ്രസ് ന്യൂസ് എന്നിവയും വാട്‌സ്അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് ആപ്ലിക്കേഷനുകളും ലഭ്യമാണ് ഫോണില്‍. ജൂലൈയില്‍ പ്രഖ്യാപിച്ച ഫോണ്‍ ഒക്ടോബറില്‍ വിതരണം തുടങ്ങി. ഫോണ്‍ ഫ്രീ ആയാണ് നല്‍കുന്നതെങ്കിലും വാങ്ങുന്നവര്‍ 1500രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മൂന്നുവര്‍ഷം കഴിഞ്ഞാല്‍ മുഴുവനായും പിന്‍വലിക്കാവുന്നത് നല്‍കണം ആദ്യം.
 

Google assistant special version will be available in Jio phone

RECOMMENDED FOR YOU:

Connect With Us

EXPLORE MORE