രക്ഷാബന്ധന്‍ ചടങ്ങ് , വിശ്വാസവും ഐതിഹ്യവും

NewsDesk
രക്ഷാബന്ധന്‍ ചടങ്ങ് , വിശ്വാസവും ഐതിഹ്യവും

രക്ഷാബന്ധന്‍ അഥവാ രാഖി പവിത്രവും പാവനവുമായി കരുതപ്പെടുന്ന ഒരു ആഘോഷമാണ്. ശ്രാവണമാസത്തിലെ പൗര്‍ണ്ണമി ദിവസം ആണ് ഇത് ആഘോഷിക്കുന്നത്. ശ്രാവണമാസത്തിലെ ആഘോഷമായതിനാല്‍ ഇതിനെ വടക്കെ ഇന്ത്യയില്‍ ശ്രാവണി എന്നും പറയുന്നു. സഹോദര സ്‌നേഹത്തിന്റെ പവിത്രത എടുത്തുകാണിക്കാനുള്ള ആഘോഷമാണിത്. ശ്രാവണമാസത്തിലായതിനാല്‍ ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ആഗസ്റ്റ് മാസത്തിലാണ് വരിക.

രക്ഷാബന്ധന്‍ ദിനത്തില്‍ സഹോദരി സഹോദരന് രാഖി കൈയില്‍ രാഖി കെട്ടുന്നു, സഹോദരന്റെ നന്മയ്ക്കും നല്ല ഭാവിക്കുമായി പ്രാര്‍ത്ഥിച്ചുകൊണ്ട്. സഹോദരിയുടെ സ്‌നേഹത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്. സഹോദരന്‍ എന്തെങ്കിലും ഒരു സമ്മാനം എന്നും അവള്‍ക്ക് തുണയാകുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് നല്‍കുന്നു.
ഇന്ത്യയിലാണ് രക്ഷാബന്ധന്‍ പ്രധാനമായും ആഘോഷിക്കുന്നത്. ലോകത്തിലെ മറ്റു ചില സ്ഥലങ്ങളില്‍ ഹിന്ദു, ജൈന, സിക്ക് മതത്തില്‍പ്പെട്ടവര്‍ ഇത് ആഘോഷിക്കുന്നു. ജൈനമതത്തില്‍ പുരോഹിതര്‍ വിശ്വാസികള്‍ക്ക് ചരട് നല്‍കുമ്പോള്‍, സിക്ക് മതത്തില്‍ ഒരു പ്രധാനപ്പെട്ട പാരമ്പര്യമാണ്. നേപ്പാളില്‍ രക്ഷാബന്ധന്‍ ജനൈപൂര്‍ണ്ണിമ എന്നാണ് അറിയപ്പെടുന്നത്. 

രാഖിയുടെ ഐതിഹ്യം ഇതാണ്. ദേവന്മാരും അസുരന്മാരും തമ്മില്‍ ഒരിക്കല്‍ യുദ്ധം നടന്നപ്പോള്‍ ദേവന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങി. ഇന്ദ്രന്റെ പത്‌നി ശചി ഇതുകണ്ട് അദ്ദേഹത്തിന്റെ കയ്യില്‍ രക്ഷക്കായി ചരട് കെട്ടി കൊടുത്തു. ഈ രക്ഷാസൂത്രത്തിന്റെ ബലത്തില്‍ ഇന്ദ്രന്‍ ശത്രുക്കളോട് വിജയം കൈവരിച്ചെന്നും വിജയിച്ചു വന്ന ദിവസം മുതല്‍ രക്ഷാബന്ധന്‍ ഉത്സവമായി. പിന്നീടാണ് സഹോദരി സഹോദരന്റെ കയ്യില്‍ രാഖി കെട്ടുന്ന ചടങ്ങുണ്ടായത്. രാഖിയുടെ നൂലിന് അദ്ഭുത ശക്തിയുണ്ടെന്നാണ് കരുതുന്നത്. ഇതിന് പിന്നിലും പല കഥകളുമുണ്ട്. അതിലൊന്ന് സിക്കന്ദറും പുരുവും തമ്മിലുള്ള യുദ്ധത്തിന് മുമ്പായി സിക്കന്ദറുടെ കാമുകി പുരുവിനെ കണ്ട് കൈകളില്‍ രാഖി കെട്ടി കൊടുത്ത് സിക്കന്ദറിനെ യുദ്ധത്തില്‍ വധിക്കുകയിലെന്നുറപ്പ് വാങ്ങിയെന്നതാണ്. പുരു കൊടുത്ത വാക്ക് പാലിക്കുക തന്നെ ചെയ്തു.

ഇന്ദ്രന്റെ കഥ കൂടാതെ ബാലിയുടേയും ലക്ഷ്മി ദേവിയുടേയും കഥയും സന്തോഷിമായുടെ കഥയും കൃഷ്ണന്റെയും ദ്രൗപദിയുടേയും കഥയും മരണദേവനായി യമന്റെയും സഹോദരി യമുനയുടേയുമെല്ലാം കഥകളുണ്ട്. 

സഹോദരി രക്ഷാബന്ധന്‍ ദിനത്തില്‍ മധുരപലഹാരങ്ങളഉം രാഖിയും ദീപവും നിറച്ച് വച്ച താലവുമായി സഹോദരനെ സമീപിച്ച് ദീപം ഉഴിഞ്ഞ് തിലകം ചാര്‍ത്തി ദീര്‍ഘായുസ്സിനും നന്മയ്ക്കുമായി പ്രാര്‍ത്ഥിക്കുന്നു. കൈയില്‍ രാഖി കെട്ടികൊടുക്കുകയും ചെയ്യുന്നു. സഹോദരന്‍ ആജീവനാന്തം അവളെ സംരക്ഷിക്കുവാനുള്ള വാക്കും നല്‍കുന്നു. ഉപഹാരമായി പണമോ സമ്മാനമോ നല്‍കുന്നു.

എല്ലാ മതവിഭാഗക്കാര്‍ക്കുമിടയില്‍ സ്‌നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാനായി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധന്‍ ആചരിക്കുറാണ്ടായിരുന്നു.

2017ല്‍ ആഗസ്റ്റ് 7നാണ് രക്ഷാബന്ധന്‍ ആഘോഷം വരുന്നത്. രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടാന്‍ ഏറ്റവും നല്ല സമയം അപരാഹ്നമാണ്. വൈകുന്നേരമാണിത്. 1.50 മുതല്‍ 4.25വരെയാണിത്. ഈ സമയം സാധിച്ചില്ലെങ്കില്‍ പിന്നെ നല്ലത് പ്രദോഷമാണ്.7മണി മുതല്‍ 9.21 വരെയുള്ള സമയം.

Rakshabandhan festival , What is Rakhi and how celebrate

RECOMMENDED FOR YOU:

no relative items