മിമിക്രി- ചലച്ചിത്രതാരം അബി അന്തരിച്ചു

NewsDesk
മിമിക്രി- ചലച്ചിത്രതാരം അബി അന്തരിച്ചു

പ്രശസ്ത മിമിക്രി താരം കലാഭവന്‍ അബി (52) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

രക്തത്തില്‍ പ്ലേറ്റ്‌ലറ്റ്‌സ് കുറയുന്ന രോഗം മൂലമാണ് പലപ്പോഴും സിനിമകളില്‍ നിന്നും ഷോകളില്‍ നിന്നും അബി വിട്ടുനില്‍ക്കുകയായിരുന്നു.

ഹബീബ് അഹമ്മദ് എന്ന അബി മലയാളത്തില്‍ 50ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മിമിക്രയിലൂടെയായിരുന്നു സിനിമയിലേക്ക് അരങ്ങേറിയിരുന്നത്. ദിലീപ്,നാദിര്‍ഷ, അബി മൂവരും ഒന്നിച്ച ഓഡിയോ കാസറ്റ് ദേ മാവേലി കൊമ്പത്ത് കേരളത്തില്‍ വന്‍ഹിറ്റായിരുന്നു.

മിമിക്രി കലാകാരന്‍ മാത്രമല്ല അബി ഡബിംഗ് ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. മലയാളത്തില്‍ പരസ്യചിത്രങ്ങളില്‍ അമിതാഭ് ബച്ചന് ശബ്ദം നല്‍കിയത് അബിയാണ്. അബിയുടെ മകന്‍ ഷെയിന്‍ നിഗം അടുത്തിടെയാണ് സിനിമയില്‍ വന്നത്.

mimicry cinema artist abi passed away

RECOMMENDED FOR YOU:

no relative items

Connect With Us

EXPLORE MORE