എസ്ബിഐ ഭവന, വാഹനവായ്പ പലിശനിരക്ക് കുറച്ചു

NewsDesk
എസ്ബിഐ ഭവന, വാഹനവായ്പ പലിശനിരക്ക് കുറച്ചു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അഥവാ എസ്ബിഐ ഭവന, വാഹനവായ്പാ പലിശനിരക്കുകള്‍ കുറച്ചു. നവംബര്‍ 1മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ ഭവന,വാഹന വായ്പാ പലിശനിരക്കുകള്‍  5ബാസിസ് പോയിന്റ് കുറച്ചതായി എസ്ബിഐ അറിയിച്ചു.

ഏറ്റവും പുതിയ റിവിഷന്‍ അനുസരിച്ച് ഭവനവായ്പ 8.35ശതമാനം എന്നത് 8.30ശതമാനം പലിശനിരക്കിലേക്ക് കുറച്ചു. ഇതോടെ വിപണിയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാനിരക്കായി എസ്ബിഐയുടേത്.  വാഹന വായ്പാ പലിശനിരക്ക് 8.75 ശതമാനം എന്നത് 8.70 ശതമാനമായും കുറച്ചു.

ഇതുപ്രകാരം ശമ്പളവരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് 30ലക്ഷം വരെയുള്ള ഭവനവായ്പയ്ക്ക് 8.30ശതമാനമാണ് പലിശ നല്‍കേണ്ടി വരിക.75 ലക്ഷം വരെയുള്ളവയ്ക്ക് 8.40ശതമാനവും.

കൂടാതെ പ്രധാന്‍മന്ത്രി ആവാസ് സ്‌കീം അനുസരിച്ച് 8.30ശതമാനം പലിശയ്ക്കുപുറമെ യോഗ്യരായവര്‍ക്ക് 2.67ലക്ഷം രൂപയുടെ പലിശ സബ്‌സിഡിയും ലഭ്യമാകും.

വായ്പാതുക, വ്യക്തികളുടെ ക്രഡിറ്റ് സ്‌കോര്‍ എന്നിവ അടിസ്ഥാനമാക്കിയായിരിക്കും പലിശനിരക്കിലെ ഏറ്റക്കുറച്ചിലുകള്‍.

നവംബര്‍ 1 മുതല്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്കുള്ള പലിശനിരക്കും എസ്ബിഐ കുറച്ചിട്ടുണ്ട്. എസ്ബിഐ ഫിക്‌സഡ് ഡെപ്പോസിറ്റിന് ഒരു വര്‍ഷത്തേക്ക് 6.25 ശതമാനം പലിശയായിരിക്കും ലഭിക്കുക.മുമ്പ് 6.50 ശതമാനമായിരുന്നു ലഭിച്ചിരുന്നത്.

എസ്ബിഐയുടെ ഈ നീക്കം മറ്റു ബാങ്കുകളേയും പലിശനിരക്ക് കുറയ്ക്കാന്‍ പ്രേരിപ്പിച്ചേക്കാം.

SBI cut down home and auto loan interest rates

RECOMMENDED FOR YOU:

Connect With Us

EXPLORE MORE