നോട്ട് നിരോധനം, തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍

NewsDesk
നോട്ട് നിരോധനം, തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിങ്കളാഴ്ച കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രതിപക്ഷ കക്ഷികള്‍ ദേശീയ തലത്തില്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണിത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വം അറിയിച്ചു.

നോട്ട് പിന്‍വലിക്കല്‍ ജന ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സഹകരണ മേഖലയെ തകര്‍ക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. ആശുപത്രി, പാല്‍, പത്രം, വിവാഹം, ബാങ്ക് തുടങ്ങിയവരെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സഹകരണ മേഖലയുടെ പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിക്ക് പോകാനിരുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സര്‍വകക്ഷി സംഘത്തിനെ പ്രധാനമന്ത്രി അനുമതി പോലും നിഷേധിച്ചു. ഈ സാഹചര്യത്തില്‍ ഹര്‍ത്താലല്ലാതെ മറ്റു സമരമാര്‍ഗ്ഗമില്ലെന്ന് വിശ്വം വ്യക്തമാക്കി

Kerala’s Left Democratic Front (LDF) on Thursday called for a dawn-to-dusk shutdown in the state on 28 November, when opposition parties across the country protest countrywide against the demonetisation of high-value notes.

RECOMMENDED FOR YOU: