ടോണ്‍സ്ലൈറ്റിസ് ലക്ഷണങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍

NewsDesk
ടോണ്‍സ്ലൈറ്റിസ് ലക്ഷണങ്ങള്‍, പരിഹാരമാര്‍ഗ്ഗങ്ങള്‍

ടോണ്‍സ്‌ളൈറ്റിസ് കുട്ടികളിലും കൗമാരപ്രായത്തിലും യുവകാലത്തും എല്ലാവരിലും കാണപ്പെടുന്ന ഒരു രോഗമാണ്. എന്നാല്‍ ടോണ്‍സ്ലൈറ്റിസിന്റെ ഒട്ടുമിക്ക ലക്ഷണങ്ങളും കഫക്കെട്ടോ, സാധാരണ ഫ്‌ലൂവോ ആണെന്നു സംശയിക്കപ്പെടാവുന്നതുകൊണ്ട് തന്നെ ചികിത്സിക്കപ്പെടാതിരിക്കാം. വൈറല്‍ അല്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലമുണ്ടാകുന്ന ടോണ്‍സ്ലൈറ്റിസ് കണ്ടുപിടിക്കാന്‍ എളുപ്പമാണ്. നേരത്തേ കണ്ടുപിടിക്കാന്‍ സാധിച്ചാല്‍ വേദന അമിതമാകും മുമ്പെ തന്നെ മാറ്റിയെടുക്കാനാവും.

നമ്മുടെ ശരീരത്തിലെ ലിംഫാറ്റിക് സിസ്റ്റത്തിന്റെ സംരക്ഷകരാണ് തൊണ്ടയുടെ തുടക്കത്തില്‍ കാണുന്ന ടോണ്‍സിലുകള്‍. ഇന്‍ഫക്ഷനുകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ശരീരദ്രവങ്ങളുടെ ബാലന്‍സിംഗ് നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. മൂക്കിലൂടെയും വായിലൂടെയും ശരീരത്തിലേക്കെത്തുന്ന രോഗാണുക്കള്‍ക്ക് ഒരു കെണിയാണ് ടോണ്‍സിലുകള്‍. രോഗാണുക്കളെ അകത്തേക്ക് കടക്കാതെ തടയുകയും അതുവഴി മറ്റു ശരീരഭാഗങ്ങളില്‍ രോഗം വ്യാപിക്കാതിരിക്കാന്‍ സഹായകമാവുകയും ചെയ്യുന്നു. ടോണ്‍സിലുകള്‍ക്ക് വരുന്ന തകരാറുകളാണ് ടോണ്‍സിലൈറ്റിസ്. ടോണ്‍സിലൈറ്റിസിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോ്ക്കാം.
തൊണ്ടവേദന
ഏറ്റവും ആദ്യത്തെ ലക്ഷണം തൊണ്ടവേദനയായിരിക്കും.ചിലപ്പോള്‍ തൊണ്ടവേദന ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലവുമാവാം.ബാക്ടീരിയ കാരണമാണിതെങ്കില്‍ ആന്റി ബയോട്ടിക് ഉപയോഗിക്കാം. വൈറല്‍ ആക്രമണത്തിന്് ആന്റ്ിബയോട്ടിക്കിന്റെ ആവശ്യം വരുന്നി്ല്ല. ധാരാളം വെള്ളം കുടി്ക്കുന്നതിലൂടെയും മറ്റും ഇത് മാറും.
ശബ്ദത്തിലുണ്ടാകുന്ന തകരാറുകള്‍

ശബ്ദം അടയുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. ടോണ്‍സിലുകള്‍ തടിച്ചുവീര്‍ത്ത് തൊണ്ടയെ അടയ്ക്കുന്നതുമൂലമാണിത്.ചില ആളുകളില്‍ ശബ്ദം തീരെ ഇല്ലാതാവുകയും ചെയ്‌തേക്കാം.
വേദനയോടെ ചുവന്നുതുടുത്ത ടോണ്‍സിലുകള്‍ - ബാക്ടീരിയയോ വൈറസോ ടോണ്‍സിലുകളെ ബാധിച്ചിട്ടുണ്ടെങ്കില്‍ ടോണ്‌സില്‍ കോശങ്ങള്‍ തടിച്ചു വീര്‍ക്കും ഇത് വേദനയുണ്ടാക്കുന്നു. 


ചെവിവേദന - ടോണ്‍സിലൈറ്റിസിന്റെ സാധാരണമായ ഒരു ലക്ഷണമാണ് ചെവിവേദന. ടോണ്‍സിലുകള്‍ എന്‍ലാര്‍ജാവുന്നത് ചെവിയിലേക്കും ഇന്‍ഫക്ഷന്‍ വ്യാപിക്കാന്‍ കാരണമാകുന്നു. തൊണ്ടയിലൂടെ എന്തെങ്കിലും ഇറക്കാന്‍ പ്രയാസപ്പെടുന്നുവെങ്കില്‍ ചെവിവേദനയും ടോണ്‍സിലൈറ്റിസ് മൂലമുണ്ടായതാവും.

ടോണ്‍സിലുകള്‍ക്ക് ചുറ്റുമുള്ള വെള്ള പാച്ചുകള്‍ - ടോണ്‍സിലൈറ്റിസ് ഉണ്ടാവുമ്പോള്‍ ടോണ്‍സിലുകള്‍ അതിനുചുറ്റും ഒരു വെള്ളനിറത്തിലോ മഞ്ഞനിറത്തിലോ ഉള്ള ഒരു പാളി ഉണ്ടാക്കുന്നു. ടോണ്‍സിലിനുമുകളിലും ചിലപ്പോള്‍ വെള്ളകുമിളകള്‍ ഉണ്ടായേക്കാം.

100.4 ഡിഗ്രീ ഫാരന്‍ഹീറ്റിനു മുകളില്‍ പനി - ടോണ്‍സിലൈറ്റിസിന് കാരണമാകുന്നത് ചിലപ്പോള്‍ ബാക്ടീരിയല്‍ ഇന്‍ഫക്ഷനോ വൈറല്‍ ഇന്‍ഫക്ഷനോ ആകാം. നമ്മുടെ ശരീരം മൈക്രോബ്‌സുമായി യുദ്ധം ചെയ്യുന്നതുകൊണ്ട് പനി ഉണ്ടാകാം. 100.4 ഡിഗ്രീ ഫാരന്‍ഹീറ്റിനു മുകളില്‍ പനിയും ശ്വാസസംബന്ധമായ മറ്റു പ്രശ്‌നങ്ങളുമുണ്ടെങ്കില്‍ അതൊരു വൈറല്‍ ഇന്‍ഫക്ഷനാവാം.പനി പെ്‌ട്ടെന്ന് ഉണ്ടാവുകയും മറ്റു ലക്ഷണമൊന്നുമി്‌ല്ലെങ്കില്‍ ബാക്ടീരിയല്‍ ഇന്‍ഫക്ഷനുമാവാം.

ശ്വാസത്തിനുണ്ടാകുന്ന ചീത്ത മണം - ദീര്‍ഘനാളായുള്ള ടോണ്‍സിലൈറ്റിസ് ഉള്ളവര്‍ക്ക് ശ്വാസം ചീത്ത മണത്തോടെയാവാം.ഇത് പ്രത്യേകം ശ്രദ്ധി്ച്ചില്ലെങ്കില്‍ ഹാലിടോസിസ് എന്ന അവസ്ഥയിലേക്ക് മാറാം. ടോണ്‍സിലൈറ്റിസിന് കാരണമാകുന്ന ബാക്ടീരിയ മ്യൂകസില്‍ വ്യാപിക്കുന്നതുമൂലമാണ് ഈ മണം ഉ്ണ്ടാകുന്നത്.

വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് - ആഹാരവും മറ്റും തൊണ്ടയില്‍ നിന്നും ഇറക്കുന്നതിനും ബുദ്ധിമുട്ടിയേക്കാം.ഇത് പൊതുവായ ഒരു ലക്ഷണമാണ്.

ഡീഹൈഡ്രേഷന്‍ - ടോണ്‍സിലൈറ്റിസ് ഉള്ളവര്‍ ആവശ്യത്തിന്‍ വെള്ളം അകത്തേക്ക് എത്തിക്കുന്ന കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും വേദന കാരണം ഒന്നും കഴിക്കാതിരിക്കുകയും ഇത് ഡീഹൈഡ്രേഷനിലേക്കെത്തിക്കുകയും ചെയ്‌തേക്കാം.

ചര്‍മ്മത്തില്‍ ചെറിയ ചുവന്ന പൊട്ടുകള്‍ - തൊണ്ടവേദനയ്ക്ക് കാരണമാകുന്ന ബാക്ടീരിയ ചിലപ്പോള്‍ ചര്‍മ്മത്തില്‍ ചുവന്ന പൊട്ടുകള്‍ കാണപ്പെടാന്‍ കാരണമായേക്കും.

വായിലൂടെ ശ്വാസം വലിക്കുക - വായിലൂടെയാണ് ശ്വാസം വലിക്കുന്നതെങ്കില്‍ ടോണ്‍സിലുകള്‍ ഇന്‍ഫക്ടടായിട്ടുണ്ടെന്ന് വേണം കരുതാന്‍. ചിലപ്പോള്‍ മൂക്കടപ്പ് കാരണവും ഇത്തരത്തില്‍ വായിലൂടെ ശ്വാസം എടുത്തേക്കാം. 

ടോണ്‍സിലൈറ്റിസ് പലപ്പോഴും ഫ്ളൂ ആണെന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ട്. ടോണ്‍സിലൈറ്റിസിനും ഫ്‌ലൂവിനുളള പോലെ തന്നെ തൊണ്ടവേദന, കണ്ണുകള്‍ നിറയുക, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ടോണ്‍സിലുകള്‍ ശ്രദ്ധിക്കപ്പെടും തക്കവണ്ണം വീര്‍്ത്താല്‍ മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ.

വലിയ കുട്ടികള്‍ക്കുണ്ടാകുന്ന ലക്ഷണങ്ങള്‍

ടോണ്‍സിലൈറ്റിസ് ചെറിയ കുട്ടികള്‍ക്കേ വരൂ എന്നാണ് പൊതുവേ ഉള്ള ധാരണ. എന്നാല്‍ വലിയവര്‍ക്കും ടോണ്‍സിലൈറ്റിസ് വരാവുന്നതാണ് എന്നാണ് യാഥാര്‍ത്ഥ്യം. സ്‌ട്രെപ്‌റ്റോ കോക്കസ് സ്പീഷീസില്‍ വരുന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ടോണ്‍സിലൈറ്റിസ് 5മുതല്‍ 15വയസ്സുവരെയുള്ള കുട്ടികളെയാണ് ബാധിക്കുക. വലിയ കുട്ടികളില്‍ കാണാനിടയുള്ള ചില ലക്ഷണങ്ങള്‍ നോക്കാം.

  • രണ്ടു ദിവസത്തില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന തൊണ്ടവേദന
  • ആഹാരം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും മറ്റും വേദന അനുഭവപ്പെടുക
  • ക്ഷീണം
  • അസുഖമുള്ളതുപോലെ അനുഭവപ്പെടുക
  • ഓക്കാനം, ഛര്‍്ദ്ദി
  • വയറുവേദന
  • വയര്‍ വീര്‍ത്തതു പോലെ തോന്നുക

ഇതില്‍ ഏതെങ്കിലും ലക്ഷണം കാണുകയാണെങ്കില്‍ വേഗം തന്നെ ഡോക്ടറെ സമീപിക്കുകയാണ് നല്ലത്.

Tonsillitis: Symptoms, Causes, Treatments, Surgery

RECOMMENDED FOR YOU:

no relative items