തടി കുറയ്ക്കാനും പാവയ്ക്ക

NewsDesk
തടി കുറയ്ക്കാനും പാവയ്ക്ക

പാവയ്ക്ക ജ്യൂസ് പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ തടി കുറയ്ക്കാനായും പാവയ്ക്ക സഹായകമാണെന്ന് അറിയുന്നവര്‍ ചുരുക്കം. 

പാവയ്ക്ക അയേണ്‍ സമ്പൂഷ്ടമായ ഒരു പച്ചക്കറിയാണ.് അതിന്റെ കയ്പുരസമാണ് അധികം പേരേയും അതില്‍ നിന്നുമകറ്റുന്നത്.പ്രമേഹത്തിനു മാത്രമല്ല, പലതരത്തിലുള്ള ധാതുക്കളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്ന പാവയ്ക്ക തടി കുറയ്ക്കാനായി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കാം.

 bitter gourd

പാവയ്ക്ക, ചെറുനാരങ്ങ, ഉപ്പ് ഇവയാണ് ജ്യൂസ് തയ്യാറാക്കാനായി ആവശ്യമുള്ള സാധനങ്ങള്‍.എല്ലാം തന്നെ അടുക്കളയില്‍ സുലഭമായ വസ്തുക്കളാണ്.തടി കുറയ്ക്കാനും പ്രമേഹരോഗികള്‍ക്ക് പഞ്ചസാര നിയന്ത്രിക്കാനും രാവിലെ വെറും വയറ്റില്‍ ഈ ജ്യൂസ് കുടിയ്ക്കുന്നതാണ് ഉത്തമം. 

പാവയ്ക്ക ഒറ്റയ്‌ക്കോ അതോടൊപ്പം ആപ്പിള്‍, കാരറ്റ് എന്നിവയും ചേര്‍ത്തോ ജ്യൂസ് ഉണ്ടാക്കാം. ഈ മിശ്രിതം കുറച്ചു നാള്‍ അടുപ്പിച്ച് ഉപയോഗിച്ചാല്‍ തടി കുറയും രക്തത്തിലെ ഷുഗര്‍ ലെവലും കുറയുമെന്ന് തീര്‍ച്ച.

ജ്യൂസ് തയ്യാറാക്കേണ്ടത് എങ്ങനെ എന്നറിയാന്‍ സന്ദര്‍ശിക്കൂ....

use bitter gourd to reduce overweight

RECOMMENDED FOR YOU: