ഹീമോഗ്ലോബിന്‍ ലെവല്‍ വര്‍ധിപ്പിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍

NewsDesk
ഹീമോഗ്ലോബിന്‍ ലെവല്‍ വര്‍ധിപ്പിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍

ഹീമോഗ്ലോബിന്‍ ലെവല്‍ കുറയുന്നത് ഇന്ന് ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ്. ഹീമോഗ്ലോബിന്‍ ലെവല്‍ കുറയുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ക്കും കാരണമാകും. ഓക്‌സിജന്‍ വാഹകരാണ് ഹീമോഗ്ലോബിനുകള്‍. നമ്മുടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കാന്‍ സഹായിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിനുകളാണ്.ആവശ്യത്തിനുള്ള ഹീമോഗ്ലോബിന്‍ ഇല്ലാത്തത് തളര്‍ച്ച,ക്ഷീണം തുടങ്ങിയ അവസ്ഥയിലേക്കെത്തിക്കും. 

കുറഞ്ഞ ഹീമോഗ്ലോബിന്‍ ലെവല്‍ ഏറ്റവും വേഗം തന്നെ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. ക്ഷീണവും വിളര്‍ച്ചയും അല്ലാതെ മറ്റുപല ഭീകര അവസ്ഥയിലേക്കും മാറും മുമ്പെ തന്നെ. ഓക്‌സിജന്‍ വേണ്ടത്ര രക്തത്തിലൂടെ എത്താത്തത് ഹൃദയത്തിന് പമ്പിംഗ് പ്രഷര്‍ കൂട്ടുന്നു. ഇത് തുലനമല്ലാത്ത് ഹാര്‍ട്ട് ബീറ്റ്‌സിന് കാരണമാകുന്നു. ആവശ്യത്തിന് അയേണ്‍ ലഭിക്കാത്തതാവാം ഇതിനുള്ള കാരണം. ഹീമോഗ്ലോബിന്‍ വര്‍ധിക്കാന്‍ ഏറ്റവും അത്യാവശ്യമായ ഘടകമാണ് അയേണ്‍.

ഹീമോഗ്ലോബിന്‍ ലെവല്‍ നോര്‍മല്‍ ലെവലിനേക്കാള്‍ താഴെയാണെങ്കില്‍ അത് ഉയര്‍ത്താന്‍ സഹായിക്കുന്ന ചില നാടന്‍ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം. ഇതിനായി മരുന്നു ഉപയോഗിക്കുന്നവരാണെങ്കില്‍ ഡോക്ടറുടെ ഉപദേശമനുസരിച്ചു മാത്രമേ സ്വയം ചികിത്സ പാടുള്ളൂ. പ്രശ്‌നം വളരെ തീവ്രമായിട്ടുള്ളവര്‍ ആദ്യം ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്.


1. അയേണ്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുകയാണ് ആദ്യപടി

നമ്മുടെ ഭക്ഷണത്തിലൂടെ അയേണ്‍ ഉള്ളിലെത്തുന്നത് വര്‍ധിപ്പിക്കാം. അയേണ്‍ മിനറല്‍ നമ്മുടെ ശരീരം ഉത്പാദിപ്പിക്കുന്നില്ല. ദിവസവും 1.8മിഗ്രാം എങ്കിലും അയേണ്‍ നമ്മുടെ ഉള്ളിലെത്തേണ്ടതുണ്ട്.


 അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍.

  • സ്പിനാഷ് (പാചകം ചെയ്തത്) : 2.0 -3.4 mg ഒരു പകുതി കപ്പില്‍
  • ഇന്‍സ്റ്റന്റ് ഓട്ട് മീല്‍ (cooked) : 4.5-6.6mg in 175ml(മുക്കാല്‍ കപ്പ്)
  • ടൊമാറ്റോ പ്യൂരി : 2.4 mg in 125ml
  • ബേബി സോയാബീന്‍ (cooked): 1.9 - 2.4 mg in half cup
  • പ്രൂണെ ജ്യൂസ് - 1.6mg in half a cup / 125ml
  • താറാവ് : 1.8 - 7.4 mg in 75g
  • ബീഫ് (cooked) : 1.4 - 3.3 mg in 75g
  • കോഴി, ടര്‍ക്കി, ലാമ്പ്(ചെറിയ ആട്) ലിവര്‍ (cooked) : 6.2 - 9.7 mg in 75g
  • കണവ, ഓയിസ്റ്റര്‍ (cooked) 

സോയബീന്‍സ് , ധാന്യം, ബീന്‍സ് , മുട്ട എന്നിവയിലും അയേണ്‍ ധാരാളം അടങ്ങിയിരിക്കുന്നു.


ശരീരം അയേണ്‍ ആഗിരണം ചെയ്യുന്നതിന്റെ അളവ് വിറ്റാമിന്‍ സി റിച്ച് ഫുഡ് ഉപയോഗിച്ച് വര്‍ധിപ്പിക്കുക
 

നമ്മള്‍ അയേണ്‍ റിച്ച് ഫുഡ് കഴിച്ചതുകൊണ്ട് മാത്രം കാര്യമില്ല. ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടേണ്ടതുമുണ്ട്. നമ്മള്‍ കഴിക്കുന്നതിന്റെ 10 മുതല്‍ 30 ശതമാനം മാത്രമാണ് നമ്മുടെ ശരീരം അയേണ്‍ ആഗിരണം ചെയ്യുന്നത്. നമ്മുടെ ഭക്ഷണത്തില്‍ നിന്നും എത്ര അയേണ്‍ ആഗിരണം ചെയ്യുന്നുവെന്നത് വിറ്റാമിന്‍ സിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അയേണ്‍ ആഗിരണത്തിന് സഹായിക്കുന്ന വിറ്റാമിനാണിത്. അതുകൊണ്ട് വിറ്റാമിന്‍ സി ധാരാളമുള്ള ഭക്ഷണങ്ങളും നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

  1. ചുവപ്പ് കാപ്‌സികം 
  2. ഓറഞ്ച് ജ്യൂസ്
  3. ഓറഞ്ച്
  4. മുന്തിരി ജ്യൂസ്
  5. കിവി ഫ്രൂട്ട്
  6. ബ്രോക്കോളി
  7. സ്‌ട്രോബറി
  8. തക്കാളി ജ്യൂസ്


വീറ്റ് ഗ്രാസ് ജ്യൂസ് 
 

വീറ്റ് ഗ്രാസ് ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്‍ വര്‍ധിക്കാന്‍ മാത്രമല്ല പ്ലേറ്റ്‌ലറ്റ്‌സ്, റെഡ്, വൈറ്റ് ബ്ലഡ് സെല്ലുകള്‍ വര്‍ധിക്കാനും കാരണമാകുന്നു, വീറ്റ് ഗ്രാസില്‍ ധാരാളം ക്ലോറോഫില്‍ അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ ബി12, ഫോളിക് ആസിഡ്, അയേണ്‍ എന്നിവയും കൂടാതെ ആന്റി അനീമിക് ഗുണങ്ങളുമുള്ളതാണ് വീറ്റ് ഗ്രാസ്. 

ഇന്ത്യന്‍ നെല്ലിക്ക അനീമിയയ്ക്കും ഹീമോഗ്ലോബിന്‍ ലെവല്‍ കൂട്ടാനും 
 

ഇന്ത്യന്‍ ഗൂസ്‌ബെറി അഥവാ എംബ്ലിക്കാ ഒഫിസിനാലിസ് ഹീമോഗ്ലോബിന്‍ ലെവല്‍ കൂട്ടാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നെല്ലിക്കയുടെ ഈ ഗുണം കാരണമാണ് ഇത് അനീമിയ ഇല്ലാതാക്കുനുള്ള ആയുര്‍വേദമരുന്നുകളില്‍ (ത്രിഫല പൊടി) നെല്ലിക്കയെ ഉള്‍പ്പെടുത്താന്‍ കാരണം. എത്ര ഉപയോഗിക്കണമെന്നത് ആയുര്‍വേദ ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ചാവണം.

വിറ്റാമിന്‍ ബി 6 ന്യൂനത പരിഹരിക്കണം


വിറ്റാമിന്‍ ബി 6 ഇല്ലാത്തതും അനീമിയയ്ക്ക കാരണമായേക്കാം. ഹീമോഗ്ലോബിന്‍ ലെവല്‍ കുറയാനുള്ള കാരണം കണ്ടുപിടിച്ച ശേഷമാണ് പരിഹാരം തേടേണ്ടത്. 1.3മിഗ്രാം വിറ്റാമിന്‍ ബി 6 ആണ് നിത്യവും നമുക്കാവശ്യം. 
വെള്ളക്കടല, ബീഫ് ലിവര്‍, പൊട്ടറ്റോസ്, ടര്‍ക്കി, വാഴപ്പഴം എന്നിവയില്‍ വിറ്റാമിന്‍ ബി 6 അടങ്ങിയിരിക്കുന്നു. 

വിറ്റാമിന്‍ ബി 12 ന്യൂനത പരിഹരിക്കുക. 

അനീമിയയ്ക്ക് വിറ്റാമിന്‍ ബി 6 മാത്രമല്ല വിറ്റാമിന്‍ ബി 12 ന്യൂനതയും കാരണമാകുന്നു. അരുണരക്താണുക്കളുടെ നിര്‍മ്മാണത്തിന് വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ചുവന്ന രക്താണുക്കളുടെ കുറവ് ഹീമോഗ്ലോബിനും കുറയാന്‍ കാരണമാകുന്നു. 

2.4mcg മുതിര്‍ന്നവരില്‍ ഗര്‍ഭിണികളില്‍ 2.6mcg മുലയൂട്ടുന്ന അമ്മമാര്‍ക്ക് 2.8mcg എന്ന നിലയിലാണ് വിറ്റാമിന്‍ ബി 12 വേണ്ടത്.

ലിവര്‍, തവിടുകളയാത്ത ധാന്യം, ശുദ്ധജല മത്സ്യം, ലോ ഫാറ്റ് പാല്‍, മുട്ട എന്നിവയിലെല്ലാം വിറ്റാമിന്‍ ബി 12 അടങ്ങിയിരിക്കുന്നു.

foods that help to improve hemoglobin levels in our body

RECOMMENDED FOR YOU: