മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ഗുണപ്രദം?

NewsDesk
മുലയൂട്ടല്‍ അമ്മയ്ക്കും കുഞ്ഞിനും ഗുണപ്രദം?

കുഞ്ഞിനെ മുലയൂട്ടുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഗുണകരമെന്ന് പഠനങ്ങള്‍.അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനും , കുഞ്ഞുങ്ങളില്‍ ആസ്തമ, ക്യാന്‍സര്‍ തുടങ്ങിയ അസുഖ സാധ്യത ഇല്ലാതാക്കാനും, കുഞ്ഞുങ്ങളെ വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുക്കളുമായി പോരാടാനും മുലയൂട്ടല്‍ സഹായിക്കുന്നു. ആദ്യത്തെ ആറുമാസം  വരെ മുലപ്പാല്‍ കുടിച്ചുവളരുന്ന കുഞ്ഞുങ്ങളില്‍ ചെവിക്കുണ്ടാകുന്ന ഇന്‍ഫക്ഷനുകളും, ശ്വാസകോശ സംബന്ധമായ രോഗങ്ങളും കുറവായിരിക്കും. വേള്‍ഡ് ഹെല്‍ത്ത്് ഓര്‍ഗനൈസേഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് എല്ലാ കുട്ടികളേയും പ്രസവിച്ച ഉടന്‍ മുതല്‍  രണ്ട് വര്‍ഷം വരെയെങ്കിലും മുലപ്പാല്‍ കൊടുക്കണമെന്നാണ്.


ന്യൂട്രീഷന്‍ 2018 മീറ്റിംഗില്‍ ങ്ങനെയാണ് മുലയൂട്ടല്‍ അമ്മയെയും കുഞ്ഞിനേയും ആരോഗ്യപരമായി സഹായിക്കുന്നതെന്ന പഠനങ്ങളിലെ കണ്ടെത്തലുകള്‍ വിശദീകരിച്ചു.


ബ്രിഗ്ഹാം, വുമന്‍സ് ഹോസ്പിറ്റല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് എന്നിവര്‍ നടത്തിയ പഠനത്തില്‍ മുലയൂട്ടല്‍ അമ്മമാരില്‍ ടൈപ്പ് 2 ഡയബറ്റീസിനുള്ള സാധ്യത കുറയ്ക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. 20വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ കുറേകാലയളവില്‍ മുലയൂട്ടുന്നത് അമ്മമാരില്‍ ഗര്‍ഭിണിയായിരിക്കേ ഉണ്ടാവുന്ന ഡയബറ്റീസ് പിന്നീട് ഡയബറ്റീസ് 2വിനുള്ള സാധ്യത ഇല്ലാതാക്കുന്നു.


ടെക്‌സാസില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത് മുലയൂട്ടുന്നത് അമ്മമാരില്‍ മെറ്റബോളിക് റിലേറ്റഡ് അസുഖങ്ങള്‍ കുറയ്ക്കുമെന്നാണ്. മെറ്റബോളിക് അസുഖങ്ങള്‍ ഹൃദയാരോഗ്യത്തേയും ബാധിക്കും. മുലപ്പാല്‍ കുട്ടികളില്‍ അമിതവണ്ണം ഇല്ലാതാക്കാനും സഹായിക്കും. പെട്ടെന്ന് ചെറിയ പ്രായത്തില്‍ വണ്ണം വയ്ക്കുന്നത് പിന്നീടുള്ള ജീവിതത്തില്‍ അമിതവണ്ണത്തിന് കാരണമായേക്കാം. 

 

  • വിദഗ്ദാഭിപ്രായത്തില്‍ പ്രസവം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമുള്ള മുലയൂട്ടല്‍ വളരെ പ്രാധാന്യമുള്ളതാണെന്നാണ്. അപ്പോഴാണ് കൊളസ്ട്രം അഥവാ ആദ്യ പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ന്യൂട്രിയന്റ്‌സ് ധാരാളം അടങ്ങിയിട്ടുണ്ടിതില്‍.ഇടയ്ക്കിടെ മുലയൂട്ടുന്നത് കൂടുതല്‍ പാല്‍ ഉണ്ടാകാന്‍ സഹായിക്കും. അമ്മമാര്‍ നന്നായി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കണം.
  • മുലയൂട്ടുന്ന അമ്മമാര്‍ക്ക് നിപ്പിളില്‍ പ്രശ്‌നമുണ്ടെങ്കില്‍ സിലിക്കോണ്‍ നിപ്പിള്‍ ഷീല്‍ഡുകള്‍ ഗുണകരമാവും. മുലയൂട്ടുന്നത് എളുപ്പമാക്കാന്‍ ഈ ഉപകരണം നിപ്പിളിനുമുമ്പില്‍ വച്ചാല്‍ മതിയാകും. നേരത്തേ ജനിച്ച കുട്ടികള്‍ക്ക് ശരിക്ക് പാല്‍ വലിച്ചു കുടിക്കാന്‍ സാധിക്കാഞ്ഞാലും ഇത് ഗുണകരമാവും.
  • 2017ല്‍ നടന്ന പഠനങ്ങള്‍ പറയുന്നത്, മുലയൂട്ടുന്ന സമയത്ത് അമ്മമാര്‍ നിലക്കടല കഴിക്കുന്നത്, കുഞ്ഞുങ്ങളില്‍ പിന്നീട് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കും. 
  • മുലയൂട്ടുന്ന അമ്മമാര്‍ക്ക് മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ബ്രസ്റ്റ് ക്യാന്‍സര്‍, ടൈപ്പ് 2 പ്രമേഹം, ഒവേറിയന്‍ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യതയും വളരെ കുറവായിരിക്കും.
breast feeding good for mother and kid

RECOMMENDED FOR YOU: