മുപ്പതിലും സ്ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കാം

NewsDesk
മുപ്പതിലും സ്ത്രീ സൗന്ദര്യം കാത്തുസൂക്ഷിക്കാം

മുപ്പതുകള്‍ എന്നത് സ്ത്രീയിലും പുരുഷനിലും പല മാറ്റങ്ങളും വരുത്തുന്ന കാലമാണ്. മുഖചര്‍മ്മത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ പ്രായം കൂടുന്നതിനനുസരിച്ച് ചിരിക്കാന്‍ പോലും അറിയില്ല എന്നു തുടങ്ങിയ കമന്റുകള്‍ പലപ്പോഴും കേള്‍ക്കേണ്ടി വരും. അതോടെ ആത്മവിശ്വാസവും ഇല്ലാതാവും. 

മുപ്പതുകളിലെത്തുമ്പോഴേക്കും ഒട്ടുമിക്കവരും ജീവിച്ചുതുടങ്ങിയിരിക്കും. അതുവരെ ജീവിതം കെട്ടിപ്പെടുക്കാനായുള്ള ഓട്ടത്തിനിടയില്‍ സ്വന്തം സൗന്ദര്യത്തെ പറ്റി ചിന്തിക്കാന്‍ നേരമില്ലാതിരുന്നവര്‍ മുപ്പതുകളിലെത്തുമ്പോഴായിരിക്കും ചര്‍മ്മത്തെ ശ്രദ്ധിക്കുന്നതും അതിലുണ്ടായ മാറ്റങ്ങളെ അറിയുന്നതും. അല്പമൊന്നു ശ്രദ്ധിച്ചാല്‍ മുപ്പതുകള്‍ക്ക് ശേഷവും നിങ്ങള്‍ക്ക് സുന്ദരിയായിരിക്കാം.

മുപ്പതുകളിലെ ചര്‍മ്മപ്രശ്‌നങ്ങള്‍

ആദ്യം തന്നെ ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍, കണ്ണിനുതാഴെ വരുന്ന മങ്ങിയ വരകള്‍,കറുപ്പ് നിറം എന്നിവയെല്ലാം. ചിലര്‍ക്ക് ഈ പ്രായത്തില്‍ യുവത്വത്തില്‍ വന്നു പോയ മുഖക്കുരു രണ്ടാമതും വരാം, അല്ലെങ്കില്‍ ആദ്യമായി വരാം. ഇത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലമുണ്ടാകുന്നതാണ്. മുമ്പ് സണ്‍ബേണ്‍ മൂലമുണ്ടായ പ്രശ്‌നങ്ങള്‍ മുപ്പതുകളില്‍ പ്രത്യക്ഷപ്പെടാം. ചര്‍മ്മം കരുവാളിച്ച് ശോഭയില്ലാതാവാന്‍ ഇത് കാരണമാകും.

സ്ത്രീകളില്‍ മിക്കപ്പോഴും വില്ലനാവുന്നത് ഹോര്‍മോണുകളാണ്. മിക്ക ഹോര്‍മോണ്‍ വ്യതിയാനങ്ങളും സംഭവിക്കുന്നത് മുപ്പതുകളിലാണ്. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ അളവ് കുറഞ്ഞുവരുന്നത് ചര്‍മ്മത്തില്‍ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. കൂടാതെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഹോര്‍മോണുകളുടേയും തോത് കുറയുന്നു. ഇതും ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. 18വയസ്സില്‍ 900 എന്ന ലെവലായിരുന്ന വളര്‍ച്ചാഹോര്‍മോണിന്റേതെങ്കില്‍ 30കളിലെത്തുമ്പോള്‍ അത് 200ലേക്ക് താഴുന്നു. 

ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കനുസരിച്ച് മുപ്പതുകളിലെത്തുമ്പോള്‍ എല്ലാവരിലും പ്രത്യക്ഷപ്പെടും മാറ്റങ്ങള്‍.എന്നാല്‍ ഇത് മദ്യപാനം, പുകവലി, വ്യായാമമില്ലായ്മ,ഭക്ഷണം കൃത്യമല്ലാത്തത് എന്നിവയെല്ലാം പ്രായാധിക്യത്തിന് ആക്കം കൂട്ടും.

മുപ്പതുകളിലും സുന്ദരികളായിരിക്കാന്‍ അല്പം ശ്രദ്ധിക്കാം

1. ക്ലെന്‍സിംഗ് - ദിവസവും രാവിലെതന്നെ ചര്‍മ്മം വൃത്തിയാക്കി വയ്ക്കാം. അതേ പോലെ രാത്രിയില്‍ മേക്കപ്പെല്ലാം ഒഴിവാക്കിയിട്ടും. ഇത് ചര്‍മ്മത്തിന് വളരെ നല്ലതാണ്. ക്ലെന്‍സിംഗിനായി ഉപയോഗി്ക്കുന്ന വസ്തുക്കള്‍ നമ്മുടെ ശരീരചര്‍മ്മത്തിന് യോജിച്ചതായിരിക്കാന്‍ ശ്രദ്ധിക്കണം.

2. എക്‌സ്‌ഫോളിയേറ്റ് - ഇത് രാത്രിയില്‍ ചെയ്യുന്നതാണ് നല്ലത്. രാത്രിയില്‍ ചര്‍മ്മം സ്വയം ശുചിയാകാനുള്ള ശ്രമത്തിലാവും. അതുകൊണ്ട് തന്നെ രാത്രിയില്‍ മൃതകോശങ്ങള്‍ ഇല്ലാതാക്കുന്നത് ചര്‍മ്മത്തി്‌ന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നു.


ചര്‍മ്മസംരക്ഷണം - ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്നും സംരക്ഷിക്കാന്‍ പകല്‍സമയത്ത് സണ്‍സ്‌ക്രീന്‍ ലോഷനുകള്‍ ഉപയോഗിക്കുക.

പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായും ചര്‍മ്മത്തില്‍ ചുളിവുകള്‍ വരാം. ഗര്‍ഭകാലത്തെ ശാരീരികമാറ്റങ്ങള്‍, അമിതവണ്ണം പെട്ടെന്ന് കുറയുമ്പോഴുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം ചുളിവുകള്‍ക്ക് കാരണമാകുന്നു. ശരീരത്തിലെ വെള്ളത്തിന്റെ അളവ് കുറയാതെ സൂക്ഷിക്കാന്‍ ഈ പ്രായത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മ്മത്തെ കൂടുതല്‍ തിളക്കവും മിനുസവും ഉള്ളതാക്കാന്‍ ഇത് സഹായിക്കും.

5 മിനിറ്റില്‍ കൂടുതല്‍ ഷവറിനുചുവട്ടില്‍ നില്‍ക്കരുത്. ഇളംചൂടുള്ള വെള്ളം മാത്രമേ ഉപയോഗിക്കാവൂ. അധികം തണുപ്പും അധികം ചൂടും ചര്‍മ്മത്തെ നശിപ്പിക്കും. കാഠിന്യമേറിയ സോപ്പുകള്‍ക്ക് പകരം മോയ്ചറൈസിംഗ് ബോഡിവാഷുകള്‍ ഉപയോഗിക്കുക. ജോലിക്കാരായ സ്ത്രീകള്‍ക്ക പലപ്പോഴും ചര്‍മ്മസംരക്ഷണത്തിനുള്ള സമയം ലഭിക്കാറില്ല. അത്തരത്തിലുള്ളവര്‍ക്കും സ്വീകരിക്കാവുന്ന ഒരു മാര്‍ഗ്ഗമിതാ.

4-5 തുള്ളി ബോഡി ഓയില്‍ / വിറ്റാമിന്‍ ഇ ഓയില്‍ / നല്ലെണ്ണ 2 മഗ് വെള്ളത്തില്‍ കലക്കി ശരീരത്തില്‍ ഒഴിച്ച ശേഷം കുളിക്കുക. ഇത് ഒരു മോയ്ചറൈസിംഗ് കോട്ടിംഗ് ആയി പ്രവര്‍ത്തിക്കും.

മോയ്ചറൈസര്‍ ഉപയോഗിക്കുക - ദിവസവും കുളിച്ചുകഴിഞ്ഞ് ബോഡിലോഷനുകള്‍ ഉപയോഗിക്കുക. 


ധാരാളം വെള്ളം കുടിക്കുക - ധാരാളം വെള്ളം കുടിക്കുക. നാരങ്ങാവെള്ളവും ആകാം. ആരോഗ്യപ്രദമായ നാരുകള്‍ ധാരാളമുള്ള ഭക്ഷണം ഉപയോഗിക്കുക. വ്യായാമം മുടക്കാതിരിക്കുക.

സ്ട്രസ് ഫ്രീ ആയിരിക്കുക - പറയാന്‍ എളുപ്പമാണെങ്കിലും പലരുടേയും ഹോബികള്‍ ചര്‍മ്മത്തിനും ഗുണകരമാണെന്നാണ് സത്യം.

Skin care tips for women in their 30's

RECOMMENDED FOR YOU:

Connect With Us

EXPLORE MORE