ആരോഗ്യമുള്ള ചര്‍മ്മത്തിനായി നേച്ചുറല്‍ ഫേസ് ടോണേഴ്‌സ്

NewsDesk
ആരോഗ്യമുള്ള ചര്‍മ്മത്തിനായി നേച്ചുറല്‍ ഫേസ് ടോണേഴ്‌സ്

മുഖം വൃത്തിയായി കഴുകിയതിന് ശേഷം ,ബാക്കിയാവുന്ന മേക്കപ്പും അഴുക്കും കളയാനായി അല്പം ടോനറുകളും ഉപയോഗപ്പെടുത്താം.നമ്മുടെ ചര്‍മ്മം വൃത്തിയായി സൂക്ഷിക്കാന്‍ ഇത് നല്ല മാര്‍ഗ്ഗമാണ്. എന്നാല്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നവ നല്ല വിലയുള്ളതും കെമിക്കലുകള്‍ നിറഞ്ഞവയവുമാണ്. എന്നാല്‍ ഇവയ്ക്ക് പകരമായി നമുക്ക് പ്രകൃത്യാ ലഭിക്കുന്ന വസ്തുക്കളെയും ഉപയോഗപ്പെടുത്താവുന്നതാണ്.അത്തരം ചില സാധനങ്ങളെ പരിചയപ്പെടാം.


മിനുസമുള്ള ചര്‍മ്മത്തിനായി ഉപയോഗിക്കാവുന്ന നാച്ചുറല്‍ ഫേസ് ടോണേഴ്‌സ്

1. ആപ്പിള്‍ സിഡാര്‍ വിനഗര്‍

സാധാരണ ചര്‍മ്മമുള്ളവര്‍ക്കും എണ്ണമയമുള്ള ചര്‍മ്മമ്മുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളതിനാല്‍ ഇത് എണ്ണമയമാര്‍ന്ന ചര്‍മ്മക്കാര്‍ക്കും സാധാരണ ചര്‍മ്മക്കാര്‍ക്കും ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ പിഎച്ച് നില സാധാരണമാക്കാന്‍ ഇതിന് സാധിക്കും. കടുപ്പമേറിയ വസ്തുവായതിനാല്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. 

ആപ്പിള്‍ സിഡര്‍ വിനഗറിന്റെ ഉപയോഗങ്ങള്‍
 

2. ഗ്രീന്‍ ടീ

ചര്‍മ്മത്തിന് സില്‍ക്ക് എന്ന പോലെയുള്ള ഫീല്‍ ഗ്രീന്‍ ടീ നല്‍കും. ഇതിനായി ഒരു കപ്പ് ഗ്രീന്‍ ടീ ഉണ്ടാക്കി ,തണുപ്പിക്കുക കൂടുതല്‍ ഗുണം ലഭിക്കാന്‍ 10 തുള്ളി ലാവണ്ടര്‍ ഓയില്‍ ചേര്‍ക്കാം.

ഗ്രീന്‍ടീ എല്ലാവര്‍ക്കും കുടിക്കാമോ?

3. നാരങ്ങാനീര്

എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഇത് ഏറെ പ്രയോജനകരമാകുന്നത്. നാരങ്ങാനീര് അധികമുള്ള ഓയിലിനേയും ഡാര്‍ക്ക് സ്‌പോട്ടുകളേയും ഇല്ലാതാക്കും. ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാനീര് ഒരു കപ്പ് വെള്ളത്തില്‍ ഒഴിച്ച് നന്നായി മ്ിക്‌സ് ചെയ്യുക. ഇത് മുഖത്ത് പുരട്ടിയ ശേഷം സൂര്യവെളിച്ചം ഒരു മണിക്കൂര്‍ നേരത്തേക്കെങ്കിലും ഒഴിവാക്കുന്നതാണ് നല്ലത്. മുഖക്കുരുവില്‍ തട്ടാതെ നോക്കണം. മുഖക്കുരു കരിയാന്‍ കാരണമാകും.

നാരങ്ങാനീരിന്റെ ഗുണങ്ങള്‍
 

4. റോസ് വാട്ടര്‍

എല്ലാവിധ മുഖചര്‍മ്മമുള്ളവര്‍ക്കും ഈ ടോണറുകള്‍ നല്ലതാണ്. റോസിന്റെ ഇതളുകള്‍ അരക്കപ്പും 2 കപ്പു വെള്ളവും നന്നായി മിക്‌സ് ചെയ്യുക. ഉണക്കിയതോ പുതുമയുള്ളതോ ആയ റോസാപ്പൂവിതളുകള്‍ ഉപയോഗിക്കാം. നല്ല സുഗന്ധപൂരിതമാക്കാന്‍ പത്ത് തുള്ളി പനിനീരും ഉപയോഗിക്കാം.

5. ജമന്തി പൂവ്

എല്ലാവിധ ചര്‍മ്മകാര്‍ക്കും ഇത് യോജിക്കും. വരണ്ട ചര്‍മ്മക്കാര്‍ക്കുത്തമമാണിത്. മുഖക്കുരുവില്ലാതാക്കാനും ഇത് സഹായകമാണ്. ഉണക്കിയ പൂക്കള്‍ രണ്ട് കപ്പ് വെള്ളത്തില്‍ ഇട്ട് വച്ച് ഉപയോഗിക്കാം.

6. വെള്ളരി

വെള്ളരിക്ക ശരീരത്തിന്റെ അകവും പുറവും തണുപ്പിക്കാനാവും. വെള്ളരി മുറിച്ച് ഒരു കപ്പ് വെള്ളത്തില്‍ ഇട്ട് വയ്ക്കുക. ഇത് മുഖത്ത് തടവുന്നത് പെട്ടെന്ന് തന്നെ മുഖചര്‍മ്മത്തെ റീഫ്രഷ് ആക്കാം. 

നാച്ചുറല്‍ ടോണേഴ്‌സ് ഉപയോഗിക്കുമ്പോഴും ഓര്‍ഗാനിക് ആയവ ഉപയോഗിക്കുക. മുഖത്ത് നേരിട്ട് ഉപയോഗിക്കും മുമ്പ് മറ്റെവിടെയെങ്കിലും പരീക്ഷിക്കാന്‍ മറക്കരുത്.

Natural Face Toners For Glowing Skin

RECOMMENDED FOR YOU: