രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

NewsDesk
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന പച്ചക്കറികള്‍

നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടുന്ന ന്യൂട്രിയന്റ്‌സ് സമ്പുഷ്ടമായവയാണ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും. ആവശ്യമുള്ള വിറ്റാമിനുകളാലും, മിനറല്‍സ്, നാരുകള്‍, നല്ല പഞ്ചസാര ഇവയെല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു. പച്ചക്കറികളും പഴങ്ങളും നിത്യേന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല ക്രോണിക്് രോഗങ്ങളേയും അകറ്റിനിര്‍ത്താന്‍ സഹായിക്കുന്നു.

പച്ചക്കറികള്‍ ആരോഗ്യപരമായ ഭക്ഷണമാണ്,എന്നിരുന്നാലും അവയിലും ചെറിയ അളവില്‍ ഷുഗര്‍ അടങ്ങിയിരിക്കുന്നു. ചില വെജിറ്റബിള്‍സില്‍ മറ്റുള്ളവയെ അപേക്ഷിച്ച് ധാരാളം ഷുഗര്‍ അടങ്ങിയിരിക്കുന്നു. ഡയബറ്റിക്കായിട്ടുള്ളവര്‍ പച്ചക്കറികളും ശ്രദ്ധിച്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്.

ധാരാളം ഷുഗര്‍ അടങ്ങിയിട്ടുള്ള പച്ചക്കറികളും രക്തത്തിലെ പഞ്ചസാരയുടെ തുലനാവസ്ഥയെ തകരാറിലാക്കുന്നു. 

കുറഞ്ഞ പഞ്ചസാരയുള്ള പച്ചക്കറികള്‍

ക്രൂസിഫെറസ് , ഇലക്കറികള്‍ തുടങ്ങിയവ

ക്രൂസിഫെറസ് പച്ചക്കറികള്‍ Brassicaceae അല്ലെങ്കില് ക്രൂസിഫെറസ് കുടുംബത്തില്‍ നിന്നുമുള്ളതാണ്.ക്വാളിഫ്‌ലവര്‍, കാബേജ്, ബ്രോക്കോളി തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇലക്കറികളും ഇതില്‍പെടുന്നു. ഷുഗര്‍ കുറവാണെങ്കിലും ന്യൂട്രീഷ്യന്‍ സമ്പുഷ്ടമാണ് ഇവയെല്ലാം. സ്ത്രീകളില്‍ ഡയബറ്റീസ് സാധ്യത കുറയ്ക്കാന്‍ ഇലക്കറികള്‍ സഹായിക്കുന്നു എന്നതിനെ പറ്റിയുള്ള പഠനങ്ങള്‍ നടന്നിട്ടുണ്ട്.

ചില പച്ചക്കറികളിലെ പഞ്ചസാരയുടെ അളവ് താഴെപറയും പ്രകാരമാണ്.

പച്ചക്കറികള്‍        പഞ്ചസാരയുടെ അളവ്(100gm)

ക്വാളിഫ്‌ലവര്‍            1.9
കാബേജ്                3.2
ബ്രോക്കോളി            1.7
പാലക്ക്                 0.42

നോണ്‍ സ്റ്റാര്‍ച്ചി പച്ചക്കറികള്‍

കലോറി കുറവുള്ളവയാണ് ഇവ. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഇവ കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്നവയാണ്. ഡയബറ്റിസ് ഉള്ളവര്‍ക്കും ഇത് ഉപയോഗിക്കാവുന്നവയാണ്. 

മഷ്‌റൂം        -     1.98
പച്ചക്കുരുമുളക് -    2.4
ശതാവരി        -    1.88
സെലരി        -    1.34
വെള്ളരി         -         1.67
സ്പ്രിംഗ് ഒണിയന്‍    -    2.3

കൂടുതല്‍ പഞ്ചസാരയുള്ള പച്ചക്കറികള്‍ ഡയബറ്റീസ് ഉള്ളവര്‍ ഒഴിവാക്കുന്നതാണ് നല്ലത്. അത്തരം ചില പച്ചക്കറികളെ പരിചയപ്പെടാം.

  • പുഴുങ്ങിയ ഉരുളക്കിഴങ്ങ്
  • പാഴ്‌സ്‌നിപ്‌സ്
  • മത്തന്‍
  • ബീറ്റ്‌റൂട്ട്
  • മധുരക്കിഴങ്ങ്

ഇവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുക.എപ്പോഴെങ്കിലും മാത്രം ഉപയോഗിക്കുക.

Low sugar vegetables for controlling blood sugar level

RECOMMENDED FOR YOU: