കുട്ടികളെ വളര്‍ത്താം, കുടുംബബന്ധങ്ങളുടെ മൂല്യമറിയിച്ചുകൊണ്ട്

NewsDesk
കുട്ടികളെ വളര്‍ത്താം, കുടുംബബന്ധങ്ങളുടെ മൂല്യമറിയിച്ചുകൊണ്ട്

കുട്ടികളുടെ വളര്‍ച്ചയുടെ ആദ്യഘട്ടം മാതാപിതാക്കള്‍ക്കു ചുറ്റുമാവും. അണുകുടുംബങ്ങളുടെ കടന്നുവരവോടെ കുട്ടികള്‍ ബന്ധുക്കളുമായുള്ള അടുപ്പം വളരെ കുറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ കുടുംബബന്ധങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി വളരുന്നത് നല്ലതാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരോട് നല്ലരീതിയില്‍ പെരുമാറാനും എല്ലാം കുട്ടികള്‍ പഠിക്കുന്നത് കുടുംബത്തില്‍ നിന്നുമാണ്. ഇന്നത്തെ അണുകുടുംബത്തില്‍ അതിനുള്ള അവസരം വളരെ കുറയുകയാണ്.അതിനാല്‍ തന്നെ കുടുംബാംഗങ്ങള്‍ക്കൊത്തുള്ള ഒത്തുചേരലുകള്‍ വളരെ അത്യാവശ്യമായി വരികയാണ് ഇന്നത്തെ സമൂഹത്തില്‍. കുട്ടികള്‍ നല്ല രീതികള്‍ പഠിച്ചുവളര്‍ന്നാലെ അടുത്ത തലമുറയ്ക്ക് അവര്‍ക്ക് നന്മ പകര്‍ന്നു നല്കാനാവൂ. അതിനായി എന്തെല്ലാം ചെയ്യാം രക്ഷിതാക്കള്‍ക്കെന്നു നോക്കാം.


ബന്ധുവീടുകളിലേക്ക് സന്ദര്‍ശനമാവാം
ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ വീടുകള്‍ മാസത്തിലൊരിക്കലെങ്കിലും സന്ദര്‍ശിക്കാം. ആളുകളുമായി ഇടപഴകാനും മറ്റും കുട്ടികള്‍ ഇതിലൂടെ പഠിക്കും.അകലെയുള്ള ബന്ധുക്കളോട് ആഴ്ചയിലൊരിക്കലെങ്കിലും ഫോണിലൂടെ സംസാരിക്കാം. കുടുംബാംഗങ്ങള്‍ക്കൊത്തുള്ള വിശേഷങ്ങള്‍ കുട്ടികളിലേക്കും പകര്‍ന്നുകൊടുക്കാം.


കഥകള്‍ പറഞ്ഞുകൊടുക്കാം
ചെറിയ കുട്ടികളാണെങ്കില്‍ കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവരാകും. അവര്‍ക്ക് ബന്ധുക്കളുടേയും നാടിന്റേയും മറ്റും കഥകള്‍ പറഞ്ഞുകൊടുക്കാം.


ബന്ധുക്കളുമായുള്ള അകലം കുറയ്ക്കാന്‍ ശ്രമിക്കാം
ബന്ധുക്കള്‍ ഒരുപാട് അകലത്താണെങ്കില്‍ കുട്ടികള്‍ക്ക് അവരെ പരിചയപ്പെടുത്താനായി ബന്ധുക്കളുടെ ഫോട്ടോകളും മറ്റും ഉപയോഗപ്പെടുത്താം.


ബന്ധുക്കളെയെല്ലാം വിളിച്ച് പാര്‍ട്ടികള്‍ ഒരുക്കാം.
ബന്ധുക്കളെ വീട്ടിലേക്ക് ക്ഷണിച്ച് വിരുന്നൊരുക്കുന്നതും അവരൊടൊപ്പം യാത്രകള്‍ പോകുന്നതുമെല്ലാം കുട്ടികള്‍ക്ക് അവരോടുള്ള അടുപ്പം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാവും.

family relationships and kids

RECOMMENDED FOR YOU: