ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും

NewsDesk
ദിലീപിന്റെ പ്രൊഫസര്‍ ഡിങ്കനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും

ദിലീപ് ചിത്രം പ്രൊഫസര്‍ ഡിങ്കനില്‍ വിഷ്ണു ഉണ്ണികൃഷ്ണനും. സിനിമാറ്റോഗ്രാഫര്‍ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നമിത പ്രമോദ് ആണ് നായികയാകുന്നത്.


എറണാകുളത്ത് ചിത്രീകരണം നടത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി തിരക്കഥയില്‍ ഒരുപാടു മാറ്റങ്ങള്‍ വന്നതിന്റെ ഭാഗമായി പുതിയ കഥാപാത്രങ്ങളും സിനിമയിലുണ്ടാകും, എന്ന് സംവിധായകന്‍ പറഞ്ഞു.


എറണാകുളം കൂടാതെ ചിത്രത്തിന് ഒരു വിദേശ ഷെഡ്യൂളുമുണ്ട്. ഇതുവരെയും സ്ഥലം തീരുമാനമായിട്ടില്ല.ദിലീപ് അവസാനം റിലീസ് ചെയ്ത ചിത്രം കമ്മാരസംഭവം ആയിരുന്നു.ചിത്രത്തിലും നായിക നമിത പ്രമോദ് ആയിരുന്നു.

vishnu unnikrishnan to be part of professor dinkan

RECOMMENDED FOR YOU: