ടീം ഫൈവിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

NewsDesk
ടീം ഫൈവിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്തു

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് , നിക്കി ഗല്‍റാണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ടീം ഫൈവ് എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു.

ദിവ്യ എസ് മേനോന്‍ ആണ് 'നീല ശംഖുപുഷ്പമേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്‍ ബി.കെ എഴുതിയ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ഗോപീസുന്ദര്‍ ആണ്.

അഞ്ച് ബൈക്ക് റൈഡേഴ്‌സിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുരേഷ് ഗോവിന്ദ് ആണ്. അഖില്‍ എന്നാണ് ശ്രീശാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 

ബാബു ആന്‌റണി ,അഷ്‌കര്‍ അലി, രാജീവ് രംഗന്‍, ഷേര്‍ളി മാണി, മഞ്ജു സതീഷ് തുടങ്ങിയവര്‍ക്കൊപ്പം ബൈക്ക് അഭ്യാസികളായ പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.സെലിബ്‌സ് ആന്റ് റെഡ് കാര്‍പറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. 

Team Five Malayalam Movie: Everything you need to know about movie Team Five including actors and actress, trailer, release date and more.

RECOMMENDED FOR YOU:

no relative items