മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രയിലര്‍

NewsDesk
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രയിലര്‍

പുലിമുരുകനു ശേഷം മോഹന്‍ലാല്‍ നായകനാകുന്ന ജിബു ജേക്കബ് ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ട്രയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്റെ ട്വിറ്റര്‍ പേജില്‍ ട്രയിലര്‍ ഷെയര്‍ ചെയ്തു. നല്ലൊരു കുടുംബചിത്രമാണിതെന്ന് ട്രയിലറില്‍ നിന്നും വ്യക്തമാകുന്നു.

ഉലഹന്നാന്‍ എന്ന പഞ്ചായത്ത് സെക്രട്ടറിയെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഉലഹന്നാന്റെ ഭാര്യ ആനിയമ്മയായി മീന എത്തുന്നു. ഇവരുടെ കുടുംബജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും മറ്റുമാണ് സിനിമ എന്ന് ട്രയിലറില്‍ നിന്നും മനസ്സിലാക്കാം.ആനിയമ്മ ഭര്‍ത്താവിനെ പറ്റി ഗദ്ഗദം പറയുന്നതാണ് ട്രയിലറിന്റെ തുടക്കം.

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബുജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വെള്ളിമൂങ്ങയിലെ പോലെ ഹാസ്യത്തിനും ഈ കുടുംബചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നു.അനൂപ് മേനോന്‍ ചിത്രത്തില്‍ മര്രൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത മോഹന്‍ലാലും അനൂപ്‌മേനോനും വരുന്ന ചിത്രത്തിന്റെ ടീസറിന് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നല്ല സ്വീകരണമാണ് ലഭിച്ചത്.

വി.ജെ ജയിംസിന്റെ പ്രണയോപനിഷത്ത് എന്ന ചെറുകഥയെ ആസ്പദമാക്കി എം സിന്ധുരാജാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വീക്കെന്റ് ബ്ലോക്ക് ബ്ലസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിപാലും എം ജയചന്ദ്രനും ചേര്‍ന്ന് പാട്ടുകളൊരുക്കിയിരിക്കുന്നു. 

രാഹുല്‍ മാധവ്, അയ്മ സെബാസ്റ്റ്യന്‍,സൃന്ദ അഷബ്, സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, ബിന്ദു പണിക്കര്‍, സുധീര്‍ കരമന, കലാഭവന്‍ ഷാജോണ്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ സിനിമയിലുണ്ട്. ക്രിസ്മസിന് കുടുംബ പ്രേക്ഷകര്‍ക്കുള്ള സമ്മാനമായി ച്ിത്രം തിയ്യേറ്ററിലെത്തും. 

 

munthirivallikal thalirkumbol malayalam cinema trailor released by Mohanlal

RECOMMENDED FOR YOU: