വിനയന്‍ ചരിത്രകഥാപാത്രം നങ്ങേലിയുടെ കഥ സിനിമയാക്കുന്നു

NewsDesk
വിനയന്‍ ചരിത്രകഥാപാത്രം നങ്ങേലിയുടെ കഥ സിനിമയാക്കുന്നു

പത്തൊമ്പതാം നൂറ്റാണ്ടിലെ വീരവനിത, ചരിത്രകാരന്മാരാല്‍ തഴയപ്പെട്ട കഥാപാത്രം നങ്ങേലിയെ പറ്റിയുള്ള സിനിമ സംവിധായകന്‍ വിനയന്‍ പ്രഖ്യാപിച്ചു. 


19-ാം നൂറ്റാണ്ടില്‍ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് 'നങ്ങേലി' ഇന്ത്യയിലെആദ്യത്തെ വിപ്ലവ നായിക.് വിനയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.
നങ്ങേലിയെ അടിസ്ഥാനമാക്കിയുള്ള സിനിമയ്ക്ക് ഇരുളിന്റെ നാളുകള്‍ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തന്റെ സിനിമ ചാലക്കുടിക്കാരന്‍ ചങ്ങാതിയുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ച ശേഷം ആരംഭിക്കുമെന്നും അദ്ദേഹം കുറിച്ചു.


ചരിത്രസംഭവമായ ട്രാവന്‍കൂര്‍ രാജ്യത്ത് നിലനിന്നിരുന്ന മുലക്കരം എന്ന നികുതി വ്യവസ്ഥയെ എതിര്‍ക്കാന്‍ ധൈര്യപ്പെട്ട മുലച്ചിപറമ്പില്‍ നങ്ങേലി എന്ന വീരവനിതയുടെ കഥയാണിത്. താഴ്ന്ന ജാതിയില്‍ നിന്നുള്ള വനിതകള്‍ക്ക് മാറ് മറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. അങ്ങിനെ ചെയ്യാനായി നികുതി അടയ്‌ക്കേണ്ടതുണ്ടായിരുന്നു. സംഭവം ഇങ്ങനെയാണ്, താഴ്ന്ന സമുദായത്തില്‍പെട്ട നങ്ങേലി മുലക്കരം അടയ്ക്കാതിരിക്കുകയും തന്റെ മാറിടം മറയ്ക്കുകയും ചെയ്തു. ഉന്നതജാതിക്കാര്‍ അവരെ മാറിടത്തിലെ തുണി മാറ്റാന്‍ നിര്‍ബന്ധിച്ചപ്പോള്‍ നങ്ങേലി അവരുടെ മുലകള്‍ വെട്ടിയെടുത്ത് ഉദ്യോഗസ്ഥര്‍ക്ക് സമ്മാനിച്ചു. നങ്ങേലി അതേ ദിവസം തന്നെ രക്തം വാര്‍ന്ന് മരിച്ചെങ്കിലും മറ്റു സ്ത്രീകള്‍ക്ക് സമരം തുടരാനുള്ള ഒരു പ്രചോദനമായി തീര്‍ന്നു അവര്‍. ഇത് ക്രമേണ മുലക്കരം നിര്‍ത്തലക്കാന്‍ അധികൃതരെ നിര്‍ബന്ധിതരാക്കി.

നങ്ങേലിയുടെ പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും  പ്രതികാരത്തിന്റെയും കഥയാണ് 'ഇരുളിന്റെ നാളുകള്‍' 

Vinayan's new movie about Nangeli

RECOMMENDED FOR YOU: