മിഖായേലിനുവേണ്ടി നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു

NewsDesk
മിഖായേലിനുവേണ്ടി നിവിന്‍ പോളിയും ഉണ്ണി മുകുന്ദനും ഒന്നിക്കുന്നു

മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ട് ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദ ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍-ഹനീഫ് അദേനി ഇപ്പോള്‍ മിഖായേല്‍ എന്ന ക്രൈം ത്രില്ലറിന്റെ പണിപ്പുരയിലാണ്. നിവിന്‍ പോളിയാണ് ചിത്രത്തില്‍ നായകവേഷം ചെയ്യുന്നത്.


പ്രൊജക്ടിനെ പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും സിനിമയെ പറ്റി ചില പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ആഗസ്റ്റ് 22ന് ചിത്രീകരണം തുടങ്ങുമെന്നാണ് ഒന്ന്. ഉണ്ണി മുകുന്ദന്‍ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതാണ് മറ്റൊന്ന്.


വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ നിവിനും ഉണ്ണി മുകുന്ദനും മുമ്പ് ഒന്നിച്ചിരുന്നു. എന്നാല്‍ ചുരുക്കം ചില സീനുകളില്‍ മാത്രമായിരുന്നു അത്.


മിഖായേല്‍ ഇന്ത്യയില്‍ വിവിധ ഭാഗങ്ങളിലും ചില വിദേശരാജ്യങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്. മലയാളത്തിലേക്ക് ജെഡി ചക്രവര്‍ത്തിയുടെ തിരിച്ചുവരവു ചിത്രം കൂടിയാണിത്. മലയാളത്തില്‍ സത്യ നടനെ അവസാനമായി കണ്ടത് ശിഖാമണി, ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്നീ ചിത്രങ്ങളിലായിരുന്നു. ഇവര്‍ മൂവരേയും കൂടാതെ സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, കെപിഎസി ലളിത, ശാന്തികൃഷ്ണ തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തുന്നു. കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ കൂടിയാണ്. നായികയെ ഇതുവരെയും തീരുമാനിച്ചിട്ടില്ല.

Unnimukundan also joins mikhael along with nivin pauly

RECOMMENDED FOR YOU: