ജീനസ് മുഹമ്മദ് ചിത്രത്തില്‍ പൃഥ്വിരാജ് ശാസ്ത്രജ്ഞനാകുന്നു

NewsDesk
ജീനസ് മുഹമ്മദ് ചിത്രത്തില്‍ പൃഥ്വിരാജ് ശാസ്ത്രജ്ഞനാകുന്നു

ലൂസിഫര്‍ എന്ന തന്റെ സംവിധാനസംരംഭത്തിന്റെ തിരക്കിലേക്ക് കടക്കും മുമ്പായി പൃഥ്വിരാജ് ഒരു ചിത്രം കൂടി പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജീനസ് മുഹമ്മദിന്റെ നയന്‍ എന്ന് പേരിട്ടിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തില്‍ ശാസ്ത്രജ്ഞനായാണ് പൃഥ്വിരാജ് എത്തുന്നത്.


ചിത്രത്തിലേക്ക് നിത്യ മേനോന്‍ , പാര്‍വ്വതി എന്നിവരെ കാസ്റ്റ് ചെയ്യാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍ ഇതുവരെയും ഫൈനലൈസ് ചെയ്തിട്ടില്ല. മാര്‍ച്ച് തുടക്കത്തില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. 


ആഗസ്റ്റ് സിനിമാസ് എന്ന പ്രൊഡക്ഷന്‍ ബാനറില്‍ നിന്നും വിട്ടതിനു ശേഷം പൃഥ്വിരാജ് സ്വന്തമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
 

Prithviraj to play a scientist in Jenuse Mohammed's next

RECOMMENDED FOR YOU: