പൃഥ്വിരാജ്-ഭാവന ചിത്രം ആദം ജോണ്‍ ടീസര്‍ പുറത്തിറങ്ങി

NewsDesk
പൃഥ്വിരാജ്-ഭാവന ചിത്രം ആദം ജോണ്‍ ടീസര്‍ പുറത്തിറങ്ങി

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വി-ഭാവന ചിത്രം ആദം ജോണ്‍ ടീസര്‍ പുറത്തിറങ്ങി. ഭാവനയുടേയും പൃഥ്വിയുടെയും പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. റിവഞ്ച് ത്രില്ലര്‍ ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.

51 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസരില്‍ ഭാവനാണുള്ളത്. പൃഥ്വിയ്ക്കായി ഇനിയും കാത്തിരിക്കണം.
ജിനു എബ്രഹാം ആണ് ആദം ജോണ്‍ സംവിധാനം ചെയ്തിരിക്കുന്നത്. പണക്കാരനായ പ്ലാന്ററെയാണ് പൃഥ്വി സിനിമയില്‍ അവതരിപ്പിക്കുന്നത്. 

ഭാവനയും നരേനും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബോളിവുഡ് താരം മിഷ്ടി ചക്രവര്‍ത്തിയും സിനിമയിലുണ്ട്. രാഹുല്‍ മാധവ്, സിദ്ദീഖ്, മണിയന്‍പിള്ള രാജു, സിദാര്‍ത്ഥ് ശിവ എന്നിവരും സിനിമയിലുണ്ട്.

Prithviraj Bhavana revenge thriller adham joan teaser is out

RECOMMENDED FOR YOU: