പൃഥ്വിയുടെ ആദം ജോണ്‍ ഹൊറര്‍ സിനിമയല്ല: ജിനു എബ്രഹാം

NewsDesk
പൃഥ്വിയുടെ ആദം ജോണ്‍ ഹൊറര്‍ സിനിമയല്ല: ജിനു എബ്രഹാം

എല്ലാവരും കാത്തിരിക്കുന്ന പൃഥ്വി-ഭാവന സിനിമ ആദം ജോണിന്റെ ട്രയിലര്‍ ഈയാഴ്ച തുടക്കത്തില്‍ റിലീസ് ചെയ്തിരുന്നു. ട്രയിലറിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കറുപ്പ് സെറ്റുമൊക്കെ ചിലരിലെങ്കിലും പൃഥ്വിയുടെ കഴിഞ്ഞ ഹിറ്റ് എസ്ര പോലെ ഇതും ഹൊറര്‍ മൂവിയാണെന്ന് ചിന്തിച്ചു. 

ആദം ജോണിന്റെ സംവിധായകന്‍ ഇപ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജിനു എബ്രഹാം പറയുന്നത് ഇത് ഒരു ഹൊറര്‍ മൂവി അല്ലെന്നും, സെന്റിമെന്റ്‌സും കുടുംബബന്ധങ്ങളും ആക്ഷന്‍ രംഗങ്ങളുമെല്ലാം സിനിമയിലുണ്ട്.

സ്‌കോട്ടലന്റിലും കേരളത്തിലെ ഹൈറേഞ്ചുകളിലുമായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.നരേന്‍, ഭാവന, മിഷ്ടി ചക്രവര്‍ത്തി, രാഹുല്‍ മാധവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് സിനിമയില്‍.

Prithvi's adam joan is not a horror movie : Jinu Abraham

RECOMMENDED FOR YOU: