വിശ്വാസപൂര്‍വം മന്‍സൂറിലെ നായികാ വേഷം കിട്ടിയത് ഭാഗ്യം: പ്രയാഗാ മാര്‍ട്ടിന്‍

NewsDesk
വിശ്വാസപൂര്‍വം മന്‍സൂറിലെ നായികാ വേഷം കിട്ടിയത് ഭാഗ്യം: പ്രയാഗാ മാര്‍ട്ടിന്‍

കൈയില്‍ കൈ നിറയെ പടവുമായി പ്രയാഗ മാര്‍ട്ടിന്‍ തിരക്കിലാണ്. രാംലീല, വിശ്വാസപൂര്‍വം മന്‍സൂര്‍, പോക്കിരി സൈമണ്‍ എന്നിങ്ങനെ ഒട്ടേറെ സിനിമകള്‍ ഒന്നിച്ചിറങ്ങുന്ന ത്രില്ലിലാണ്.വിശ്വാസപൂര്‍വം മന്‍സൂറിലെ മുഴുനീള കഥാപാത്രം ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. കഥാപാത്രത്തിനോട് നീതിപുലര്‍ത്താന്‍ സാധിച്ചുവെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പടമിറങ്ങുമ്പോള്‍ ഇത്തിരി ആശങ്ക ഇല്ലാതില്ല.

ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നത്-ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രയാഗ പറഞ്ഞു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത സിനിമയാണ് വിശ്വാസപൂര്‍വം മന്‍സൂര്‍. മുംതാസ് എന്ന മലയാളി പെണ്‍കുട്ടിയായാണ് പ്രയാഗ എത്തുന്നത്. മുംതാസും മന്‍സൂറും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണിത്. ഏറെ കാലത്തിനു ശേഷം ബോളിവുഡ് താരം സറീന വഹാബ് ഈ ചിത്രത്തിലൂടെ മലയാളത്തില്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്.

Prayaga Martin says about her new movie Viswasapoorvam Mansoor

RECOMMENDED FOR YOU: