ഒരു കുപ്രസിദ്ധ പയ്യന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ടൊവിനോ തോമസ്

NewsDesk
ഒരു കുപ്രസിദ്ധ പയ്യന്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ടൊവിനോ തോമസ്

നടനും സംവിധായകനുമായ മധുപാല്‍ ഒരുക്കുന്ന അടുത്ത ചിത്രം ഒരു കുപ്രസിദ്ധ പയ്യന്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.ചിത്രത്തിന്റെ ഷൂട്ടിംഗ് വൈക്കത്ത് ആഴ്ചകള്‍ക്ക് മുമ്പാണ് തുടങ്ങിയത്. ടൊവിനോയുടെ ഫേസ്ബുക്ക് പേജിലാണ് പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുള്ളത്.  ഗ്രാമീണ ലുക്കിലാണ് പോസ്റ്ററില്‍ നായകന്‍ ടൊവിനോ തോമസ് പ്രത്യക്ഷപ്പെടുന്നത്. പാല്‍ക്കാരനായാണ് ടൊവിനോ ചിത്രത്തിലെന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമാകുന്നത്.


ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ടൊവിനോ ചിത്രത്തില്‍ അജയന്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍ നായികാവേഷത്തിലെത്തുന്നു. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് സിനിമ.


ഒരു കുപ്രസിദ്ധ പയ്യന്‍ തിരക്കഥ ഒരുക്കിയത് ജീവന്‍ ജോബ് തോമസ് ആണ്.തമിഴ് താരം ശരണ്യ പൊന്‍വര്‍ണ്ണന്‍, മഹേഷിന്റെ പ്രതികാരം ഫെയിം ലിജോമോള്‍ ജോസ്, നെടുമുടി വേണു, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, പശുപതി, അലന്‍സിയര്‍,സുധീര്‍ കരമന, സൈജു കുറുപ്പ്, ബാലു വര്‍ഗ്ഗീസ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. 


നൗഷാദ് ഷരീഫ് ആണ് സിനിമാറ്റോഗ്രാഫര്‍, ഔസേപ്പച്ചന്‍ സംഗീതം നിര്‍വഹിക്കുന്നു. വി സിനിമാസ് ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. 


മധുപാല്‍ മുമ്പ് തലപ്പാവ്, ഒഴിമുറി എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടു സിനിമകളും ഏറെ പ്രശസ്തി നേടിയിരുന്നു. പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ നിരൂപകപ്രശംസ നേടിയ ചിത്രങ്ങളായിരുന്നു രണ്ടു ചിത്രങ്ങളും. മധുപാലിന്റെ അടുത്ത ചിത്രത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്.
 

Oru kuprasidha payyan first look poster revealed

RECOMMENDED FOR YOU:

Connect With Us

EXPLORE MORE