നിവിന്‍ പോളിയുടെ 'സഖാവ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

NewsDesk
നിവിന്‍ പോളിയുടെ 'സഖാവ്' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ 

നിവിന്‍ പോളിയുടെ പുതിയ ചിത്രം സഖാവ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിനു ശേഷം നിവിന്‍ പോളി നായകനാകുന്ന സിനിമയുടെ രചനയും സംവിധാനവും സിദ്ധാര്‍ത്ഥ് ശിവയുടേതാണ്. യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

സിനിമയുടെ പോസ്റ്റര്‍ നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഷെയര്‍ ചെയ്തു. കലാലയ ജീവിതവും രാഷ്ട്രീയവും പ്രമേയമായി ഒരുങ്ങുന്ന സിനിമയില്‍ കൃഷ്ണകുമാര്‍ എന്ന വിദ്യാര്‍ത്ഥി സഖാവിനെയാണ് നിവിന്‍പോളി അവതരിപ്പിക്കുന്നത്. 

നിവിന്‍ പോളിയുടെ ഇന്‍ക്വിലാബ് സിന്ദാബാദ് രൂപത്തിലുള്ള ഒരു ചുമരെഴുത്താണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. അപര്‍ണ്ണ ഗോപിനാഥ്, ഗായത്രി സുരേഷ്(ജമ്‌ന പ്യാരി ഫെയിം), കോളിവുഡ് നടി ഐശ്വര്യ രാജേഷ് എന്നിവരാണ് നായികമാരായെത്തുന്നത്. അപര്‍ണ്ണ ഗോപിനാഥ് ശക്തയായ വിദ്യാര്‍ത്ഥി പ്രവര്‍ത്തകയായെത്തുന്നു. അവര്‍ അവതരിപ്പിക്കുന്ന നീതി എന്ന കഥാപാത്രം തന്റേടവും ധൈര്യവും ഒത്തുചേര്‍ന്ന വിദ്യാര്‍ത്ഥി പ്രവര്‍ത്തകയുടേതാണ്.

നിവിന്‍ പോളിക്കൊപ്പം ശ്രീനിവാസന്‍ , ജോജു ജോര്‍ജ്ജ്, മണിയന്‍ പിള്ള രാജു,ബിനു പാപ്പു എന്നിവരും സിനിമയില്‍ ഉണ്ട്. കോളിവുഡ് സിനിമകളായ രാജാ റാണി, നാനും റൗഡി താന്‍, കത്തി, തെരി എന്നിവയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച ജോര്‍ജ്ജ് വില്യംസ് ആണ് സഖാവിന്റെ ഛായാഗ്രാഹകന്‍. പ്രശാന്ത് പിള്ളയുടേതാണ് സംഗീതം. ചിത്രം ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു. 2017 മാര്‍ച്ചില്‍ ചിത്രം തിയേറ്ററിലെത്തും.
 

Nivin Pauly's Sakhavu movie first look poster released

RECOMMENDED FOR YOU: