നമിത തിരുപ്പതിയില്‍ വച്ച് വിവാഹിതയായി

NewsDesk
നമിത തിരുപ്പതിയില്‍ വച്ച് വിവാഹിതയായി

നടിയും ബിഗ് ബോസ് തമിഴ് മത്സരാര്‍ത്ഥിയുമായ നമിത വിവാഹിതയായി. താരത്തിന്റെ സുഹൃത്ത് വീരേന്ദ്ര ചൗധരിയാണ് തിരുപ്പതി ഇസ്‌കോണ്‍ ടെംപിളില്‍ വച്ച് താരത്തില്‍ കഴുത്തില്‍ താലി ചാര്‍ത്തിയത്. വീരേന്ദ്ര ചൗധരി സിനിമാ നിര്‍മ്മാതവും മോഡലും കൂടിയാണ്. ഈ മാസം ആദ്യം നമിതയുടെ സുഹൃത്ത് റെയ്‌സ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. റെയ്‌സ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ നമിത വെഡ്ഡിംഗ് ഡേറ്റും വരനേയും കുറിച്ച് പറയുകയായിരുന്നു.

ശരത്കുമാര്‍, രാധിക ശരത്കുമാര്‍, ബിഗ് ബോസില്‍ കൂടെയുള്ള ശക്തി, ഗായത്രി രഘുറാം, ഹാരതി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പിങ്ക് സാരിയായിരുന്നു നമിതയുടെ വിവാഹവസ്ത്രം, ഭര്‍ത്താവ് പിങ്ക് ശെര്‍വാണിയിലും.

ദക്ഷിണേന്ത്യന്‍ സിനിമകളിലെ ഗ്ലാമര്‍ താരമായിരുന്നു നമിത. കുറച്ചു  കാലത്തെ ഇടവേളയ്ക്ക് ശേഷം പുലിമുരുകന്‍ സിനിമയിലൂടെ താരം വീണ്ടും വെള്ളിത്തിരയിലെത്തിയിരുന്നു. കൂടാതെ ഇപ്പോള്‍ ബിഗ് ബോസ് തമിഴിലും മത്സരാര്‍ത്ഥിയാണ്.

2002ല്‍ തെലുഗ് ചിത്രമായ സോന്തം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്. വിജയ്, അജിത്, വിജയകാന്ത്,ശരത്കുമാര്‍ തുടങ്ങി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് സ്വന്തമായ ഒരു സ്ഥാനം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നു. ഇളമൈ ഊഞ്ഞാല്‍ എന്ന ചിത്രത്തിലാണ് അവസാനമായി താരം പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ പൊട്ടു എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഭരത്, ഇനിയ, ശ്രുതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Namitha weds Veeru Tirupati

RECOMMENDED FOR YOU:

Connect With Us

EXPLORE MORE