നാദിര്‍ഷയും ദിലീപും ഒന്നിക്കുന്നു

NewsDesk
നാദിര്‍ഷയും ദിലീപും ഒന്നിക്കുന്നു

കോമഡി സിനിമയ്ക്കു വേണ്ടി നാദിര്‍ഷയും ദിലീപും ഒന്നിക്കുന്നു എന്നത് സത്യം തന്നെയെന്ന് നാദിര്‍ഷ. അടുത്തു തന്നെ നാദിര്‍ഷ സുഹൃത്തിന് സംവിധാനം ചെയ്യുമെന്ന് നാദിര്‍ഷ പറഞ്ഞു.എന്നാല്‍ തന്റെ അടുത്തു പ്രൊജക്ട് അതായിരിക്കുമെന്ന് ഉറപ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നാദിര്‍ഷ മറ്റു രണ്ടു സിനിമകളുടെ തിരക്കിലാണ്. ഒന്ന് മമ്മൂക്ക നായകാനാകുന്ന ബെന്നി പി നായരമ്പലത്തിന്റെ സിനിമയും .മറ്റൊന്ന് കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ തമിഴ് റീമേക്ക് ചിത്രവും. 

സജി പാഴൂര്‍ തിരക്കഥയൊരുക്കുന്ന ദീലീപ് സിനിമ കോമഡിക്ക് പ്രാധാന്യമുള്ളതാകും, പ്രേക്ഷകര്‍ തങ്ങളുടെ കൂട്ടുകെട്ടില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാകും എന്നും നാദിര്‍ഷ പറഞ്ഞു.തന്റെ മറ്റു രണ്ടു സിനിമകളേക്കാള്‍ നന്നാക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മലയാളം സിനിമ ചെയ്യുമ്പോഴത്തെ വെല്ലുവിളി തിരക്കഥ പൂര്‍ത്തിയാക്കി താരങ്ങളുടെ ഡേറ്റുകള്‍ ഉറപ്പിക്കുന്നതാണ്. മമ്മൂക്കയും ദിലീപും തിരക്കുള്ള നടന്മാരാണ്. അതുകൊണ്ട് അവര്‍ക്ക് കഥ ഇഷ്ടമാകുകയും അവര്‍ ഡേറ്റ് നല്‍കുകയും വേണം.

തമിഴില്‍ റീമേക്ക് ചെയ്യുന്ന കട്ടപ്പനയിലെ ഋത്വിക്ക് റോഷന്റെ തിരക്കഥ മാത്രമേ ഇപ്പോള്‍ പൂര്‍ണ്ണമായിട്ടുള്ളൂ. ഇതില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ ആയിരുന്നു മലയാളത്തില്‍ നായകന്‍.
 

Nadirsha confirms he is team up with Dileep

RECOMMENDED FOR YOU: