മോഹന്‍ലാല്‍ ജോഷിക്കൊപ്പം കുടുംബചിത്രത്തിലെത്തുന്നു

NewsDesk
മോഹന്‍ലാല്‍ ജോഷിക്കൊപ്പം കുടുംബചിത്രത്തിലെത്തുന്നു

സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം ബിഗ്ബഡ്ജറ്റ് ചിത്രം ഒരുക്കിയിരുന്ന ജോഷി അടുത്തതായി ലാലിനൊപ്പം ഒരു കുടുംബചിത്രവുമായെത്തുന്നു. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങും.

പുലിമുരുകന്‍ ഫെയിം ഉദയ്കൃഷ്ണയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.കൃസ്ത്യന്‍ ബ്രദേഴ്‌സ്, ട്വന്റി-ട്വന്റി എന്നീ സിനിമകള്‍ക്ക് വേണ്ടി തൃമൂര്‍ത്തികള്‍ മുമ്പ് ഒന്നിച്ചിട്ടുണ്ട്.

ജോഷി സാറിന്റെ മുന്‍ചിത്രങ്ങളിലെ പോലെ ആക്ഷനും തമാശയുമൊക്കെ ഈ ചിത്രത്തിലുമുണ്ടാകും എന്ന് തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ. മമ്മൂട്ടിയുടെ ക്രിസ്തുമസ് ചിത്രം മാസ്റ്റര്‍ പീസ് ആണ് ഉദയ്കൃഷ്ണയുടെ ഇറങ്ങാനിരിക്കുന്ന ചിത്രം.

അതേസമയം ജോഷിയും ഉദയ്കൃഷ്ണയും ദിലീപ് ചിത്രം റണ്‍വേയുടെ രണ്ടാംഭാഗത്തിനായി ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അത് ഇപ്പോഴും അണിയറായിലാണെന്ന് ഉദയ് പറഞ്ഞു.

മോഹന്‍ലാല്‍ ഇപ്പോള്‍ വിഎശ്രീകുമാര്‍ ഒരുക്കുന്ന ഒടിയന്‍ ചിത്രീകരണത്തിലാണ്.ഡിസംബറില്‍ അജോയ് വര്‍മ്മയുടെ സംവിധാനസംരംഭത്തില്‍ എത്തും.അടുത്ത വര്‍ഷത്തേക്ക് പ്രിയദര്‍ശനൊപ്പം ഒരു മള്‍ട്ടി ഭാഷാചിത്രത്തിലും ലാല്‍ എത്തും.

Mohanlal joins with Joshy in a family drama

RECOMMENDED FOR YOU: