മോഹന്‍ലാലും ശ്യാമപ്രസാദും ആദ്യമായി ഒന്നിക്കാനൊരുങ്ങുന്നു

NewsDesk
മോഹന്‍ലാലും ശ്യാമപ്രസാദും ആദ്യമായി ഒന്നിക്കാനൊരുങ്ങുന്നു

മോഹന്‍ലാലും ശ്യാമപ്രസാദും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മോഹന്‍ലാലിനൊപ്പം.

അടുത്ത വര്‍ഷമോ 2019ലോ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. എന്നാല്‍ നടനോ സംവിധായകനോ ഇതുവരെ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

ശ്യാമപ്രസാദിന്റെ അടുത്ത ചിത്രം എന്റര്‍ടെയ്‌നറാണ്.ഹേയ് ജൂഡ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിവിനും തൃഷയുമാണ് പ്രധാന വേഷത്തില്‍. ഗോവ, എറണാകുളം എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.

അടുത്ത വര്‍ഷം ആദ്യം ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോളിവുഡ് താരം തൃഷ ആദ്യമായി ചെയ്യുന്ന മലയാളം സിനിമയുമാണ് ഹേയ് ജൂഡ്.

Mohanlal and Syamaprasad works together for first time

RECOMMENDED FOR YOU: