മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ട്രയിലറെത്തി, ഏവരേയും സന്തോഷിപ്പിക്കും

NewsDesk
മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് ട്രയിലറെത്തി, ഏവരേയും സന്തോഷിപ്പിക്കും

മമ്മൂട്ടി സിനിമയില്‍ കോളേജ് പ്രൊഫസറായാണെത്തുന്നത്. എഡ്വാര്‍ഡ് ലിവിംഗ്സ്റ്റണ്‍. സ്റ്റൈലന്‍ പ്രൊഫസറാണ് എഡ്വേര്‍ഡ്.തന്റെ അനുവാദമില്ലാതെ ഒരാളും ക്ലാസ്സ് റൂമില്‍ നിന്നും പുറത്തുപോകരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമാണ്. എന്റെ ക്ലാസ്സില്‍ നിങ്ങള്‍ പഠിക്കും, പഠിച്ചേ പറ്റൂ, അല്ലെങ്കില്‍ ഞാന്‍ പഠിപ്പിക്കും. എന്ന ഡയലോഗില്‍ നിന്നും പ്രൊഫസര്‍ വളരെ സ്ട്രിക്ടാണെന്ന് മനസ്സിലാക്കാം.

അജയ് വാസുദേവ് ആണ് സംവിധായകന്‍. ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, വരലക്ഷ്മി ശരത്കുമാര്‍, ലെന, പൂനം ബജ്വ എന്നിവരും ചിത്രത്തിലുണ്ട്. 

വരലക്ഷ്മി പോലീസ് വേഷത്തിലും പൂനവും ലെനയും മുകേഷുമൊക്കെ ട്രയിലറില്‍ വരുന്നുണ്ട്. മമ്മൂട്ടിയുടെ കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

Mammootty's masterpiece trailer released

RECOMMENDED FOR YOU: