മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്‍ രണ്ടാംഭാഗത്തില്‍ മമ്മൂട്ടി

NewsDesk
മിഥുന്‍ മാനുവല്‍ സംവിധാനം ചെയ്യുന്ന കോട്ടയം കുഞ്ഞച്ചന്‍ രണ്ടാംഭാഗത്തില്‍ മമ്മൂട്ടി

മമ്മൂട്ടിയിലെ തമാശക്കാരനെ സ്‌ക്രീനില്‍ ആദ്യമായി അവതരിപ്പിച്ച് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വരുന്നു. കോട്ടയം കുഞ്ഞച്ചന്‍ 2 എന്ന് പേരിട്ടിരിക്കുന്ന ചിത്രം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യും.
രണ്ടാം ഭാഗം ഒരുക്കുന്നതില്‍ പേരുകേട്ട സംവിധായകന്‍ തന്റെ ആട് സിനിമയുടെ രണ്ടാംഭാഗത്തിന്റെ നൂറാംദിനാഘോഷ ചടങ്ങിനിടെയാണ് കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. മമ്മൂക്ക തന്നെയാണ് രണ്ടാം ഭാഗത്തിലും ടൈറ്റില്‍ റോളിലെത്തുക. ഇത് കോട്ടയം കുഞ്ഞച്ചന്റെ ജീവിതത്തിലെ വേറൊരു അദ്ധ്യായമാകും. സംവിധായകന്‍ സിനിമ പ്രഖ്യാപിച്ചുകൊണ്ടു പറഞ്ഞ വാക്കുകളാണ്. 


1990കളില്‍ പുറത്തിറങ്ങിയ ഒരു ആക്ഷന്‍ കോമഡി ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മുട്ടത്തു വര്‍ക്കിയുടെ ഒരു നോവലിനെ ആസ്പദമാക്കിയെന്നോണം ഡെന്നീസ് ജോസഫ് എഴുതി ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത സിനിമ.മമ്മൂട്ടി കുഞ്ഞച്ചന്‍ എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. രഞ്ജിനി, ഇന്നസെന്റ്്, കെപിഎസി ലളിത, സുകുമാരന്‍, ബാബു ആന്റണി, പ്രതാപ ചന്ദ്രന്‍ എന്നിവരും സിനിമയിലുണ്ടായിരുന്നു.


കേരളത്തിലെ കോട്ടയം സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗത്തെ അടിസ്ഥാനമാക്കിയായിരുന്നു സിനിമയുടെ കഥ പറഞ്ഞത്. കോട്ടയത്തെ നാടന്‍ ഭാഷയായിരുന്നു കഥാപാത്രങ്ങള്‍ക്ക്. അന്ന് ബോക്‌സ് ഓഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. കുഞ്ഞച്ചന് കോട്ടയം ക്രിസ്ത്യാനികളുടെ ഐക്കോണിക് കഥാപാത്രമായി മാറുകയായിരുന്നു സിനിമ ഇറങ്ങിയതോടെ. 110ദിവസത്തോളം തിയേറ്ററുകളില്‍ ഓടിയ സിനിമയായിരുന്നു ഇത്.
 

Mammootty in Midhun Manel Thomas's Kottayam Kunjachan sequel

RECOMMENDED FOR YOU: