പേടിപെടുത്താനായി ലിസ വീണ്ടുമെത്തുന്നു, ഇത്തവണ 3ഡിയില്‍

NewsDesk
 പേടിപെടുത്താനായി ലിസ വീണ്ടുമെത്തുന്നു, ഇത്തവണ 3ഡിയില്‍

1970കളില്‍ മലയാളികളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ലിസ വീണ്ടും എത്തുന്നു. എജി ബേബി സംവിധാനം ചെയ്ത ലിസ ബിഗ്‌സ്‌ക്രീനിലേക്ക് വീണ്ടുമെത്തുന്നത 3ഡി എഫക്ടോടെയാണ്. സംവിധായകന്‍ രാജു വിശ്വനാഥ് തമിഴിലും തെലുങ്കിലും ചിത്രം ഒരുക്കും. മറ്റു പലപേരുകളും അന്വേഷിച്ചെങ്കിലും സംവിധായകന്‍ അവസാനം 3ഡി സിനിമയ്ക്കായി ലിസ എന്ന പേരുതന്നെ തിരഞ്ഞെടുക്കുകയായിരുന്നു. സിനിമയില്‍ തമിഴ് താരം അഞ്ജലി നായികാവേഷം ചെയ്യും. ഹിന്ദിയിലേക്ക് പിന്നീട് മൊഴിമാറ്റം നടത്തും.


സംവിധായകന്‍ രാജു വിശ്വനാഥ് സിനിമയെ പറ്റി പറഞ്ഞത്, സാധാരണ ഹൊറര്‍ സിനിമകളിലെ പോലെ തന്റെ സിനിമയില്‍ നിഗൂഢത നിറഞ്ഞ വീടോ മേക്കപ്പ് ഉപയോഗിച്ച് പേടിപ്പെടുത്തുന്ന രൂപമോ ഒന്നും ഉണ്ടാവില്ല എന്നാണ്. സിനിമയുടെ നിര്‍മ്മാതാവ് മുത്തയ്യ, സിനിമാറ്റോഗ്രാഫറായും സംവിധായകനായും പേരെടുത്ത വ്യക്തിയാണിദ്ദേഹം, ലിസയുടെ ക്യാമറ ചെയ്യുന്നതും ഇദ്ദേഹമാണ്. സന്തോഷ് ദയാനദിയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഹൈദരാബാദ്, കൊടൈക്കനാല്‍ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.


ഒറിജിനല്‍ മലയാളം സിനിമ ലിസയില്‍ പ്രേംനസീര്‍, ഭവാനി,ജയന്‍, ജയഭാരതി തുടങ്ങിയവരായിരുന്നു പ്രധാനവേഷം ചെയ്തിരുന്നത്. അക്കാലത്തെ സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ലിസ. അണിയറക്കാര്‍ സിനിമയ്ക്ക് സ്വീക്കല്‍ എന്ന രീതിയില്‍ വീണ്ടും ലിസ എന്ന പേരില്‍ മറ്റൊരു ചിത്രം കൂടിയെടുത്തു.അതും ബോക്‌സ് ഓഫീസ് വിജയമായിരുന്നു.
 

Lisa is back, this time in 3D

RECOMMENDED FOR YOU: