ലക്ഷ്മി ശര്‍മ്മ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

NewsDesk
ലക്ഷ്മി ശര്‍മ്മ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു

ലക്ഷ്മി ശര്‍മ്മ (പളുങ്ക് ഫെയിം) മലയാളസിനിമയില്‍ കണ്ടിട്ട് ഒരുപാടു നാളായിരിക്കുന്നു. ഒരു പാടു നല്ല സിനിമകളുടെ ഭാഗമായിട്ടുള്ള ഇവര്‍ വീണ്ടും മലയാളത്തില്‍ എത്തുന്നു. സ്റ്റെതസ്‌കോപ്പ് എന്ന ചിത്രത്തിലൂടെ. സിനിമയില്‍ ഒരു ഗൈനക്കോളജിസ്റ്റ് ഡോ. ഭാഗ്യലക്ഷ്മിയായാണ് എത്തുന്നത്. സുരേഷ് ഇരിങ്ങനല്ലൂര്‍ ആണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ഒരുക്കുന്നത്.

റിസബാവയാണ് സിനിമയില്‍ ഡോക്ടറുടെ ഭര്‍ത്താവായെത്തുന്നത്. സിനിമയുടെ ചിത്രീകരണം മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലാണ്. 

തികച്ചും വ്യക്തിപരമായും ആരോഗ്യപരവുമായ കാരണങ്ങളാലാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. അച്ഛന് ഒരു വര്‍ഷത്തിനിടയില്‍ രണ്ടു തവണ കാര്‍ഡിയാക് പ്രോബ്ലംസ് വരികയും അച്ഛന്റെ ശുശ്രൂഷയ്ക്കായ് അദ്ദേഹത്തോടൊപ്പം നില്‍ക്കേണ്ടി വരികയും ചെയ്തു. അതിനാലാണ് ഇടവേള എടുക്കേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.

നല്ല കഥാപാത്രമാണെന്നും ഡോക്ടര്‍ വേഷമാണെന്നുമാണ് പറഞ്ഞിരുന്നത്. മലയാളസിനിമ ഒരു പാടു മാറ്റങ്ങളിലൂടെ കടന്നുപോകുന്ന ഈ സമയത്ത് അതിന്റെ ഭാഗമാകുന്നത് സന്തോഷകരമാകുമെന്നതിനാല്‍ ഈ പ്രൊജക്ട് ഏറ്റെടുക്കുകയായിരുന്നു എന്നും അവര്‍ പറയുകയുണ്ടായി.
 

Lakshmi Sarma back to malayalam cinema

RECOMMENDED FOR YOU: