കോംഗ് - സ്‌കല്‍ ഐലന്റ് ട്രയിലര്‍ കാണാം

NewsDesk
കോംഗ് - സ്‌കല്‍ ഐലന്റ് ട്രയിലര്‍ കാണാം

കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഒരുപാടിഷ്ടപ്പെടുന്ന കിംഗ് കോംഗ് സീരീസിലെ പുതിയ സിനിമ കോംഗ് : സ്‌കല്‍ ഐലന്റ് ട്രയിലര്‍ പുറത്തുവിട്ടു.കിംഗ്‌കോംഗ് സീരീസിലെ എട്ടാമത്തെ ചിത്രമാണിത്. 

അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ ചിത്രം തിയേറ്ററുകളിലെത്തും. ജോര്‍ദ്ദാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓസ്‌കാര്‍ ജേതാവ് ബ്രി ലാര്‍സണ്‍ നായികയായെത്തുന്നു. ടോം ഹില്‍ഡ്‌സണ്‍ ആണ് നായകവേഷത്തിലെത്തുന്നത്. 

കിംഗ് കോംഗുകളുടെ നാട്ടിലേക്ക് ഗവേഷണ ആവശ്യവുമായി ഒരു സംഘം യാത്ര പുറപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയില്‍. സാമുവല്‍ എല്‍ ജാക്‌സണ്‍, ജോണ്‍ ഗുഡ്മാന്‍ എന്നിവരും സിനിമയിലുണ്ട്.

സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ട്രയിലറില്‍ വന്നുപോകുന്നുണ്ട്. പര്യവേഷണ സംഘത്തെ കാത്തിരിക്കുന്നത് കോംഗ് മാത്രമല്ല എന്ന് ട്രയിലറില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 

കിംഗ്‌കോംഗ് സീരീസ് ആദ്യമായി വന്നത് 1933 ലാണ്. അതിലെ കഥാപാത്രമായ ആള്‍ക്കുരങ്ങ് സുന്ദരിയെ കൈയിലെടുത്തിരിക്കുന്ന സീന്‍ താമസിയാതെ ഐക്കണ്‍ ആയി മാറിയിരുന്നു.
 

 

King Kong in Action in a Skull Island Trailer

RECOMMENDED FOR YOU:

no relative items