ഫുക്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

NewsDesk
ഫുക്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു

ഡയക്ടര്‍ സിദ്ദീഖിന്റെ ജയസൂര്യ നായകാനായെത്തുന്ന ഫുക്രിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. സിനിമ ക്രിസ്മസിന് റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. മലയാള സിനിമാ സമരത്തെ തുടര്‍ന്ന് റിലീസ് മാറ്റി വച്ച സിനിമകളില്‍ ഫുക്രിയുമുണ്ട്.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഡോ. എം സൂദീപ് ഇളയിടം ഈണം നല്‍കി നജീം അര്‍ഷാദ് ആലപിച്ച 'കൊഞ്ചി വാ' എന്നു തുടങ്ങുന്ന മെലഡി ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ജയസൂര്യയും കെപിഎസി ലളിതയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്‌നേഹവാത്സല്യങ്ങളാണ് ഈ ഗാനരംഗത്തുള്ളത്.

 

Jayasurya's film Fukri's first song released

RECOMMENDED FOR YOU: