ഹനീഫ് അദേനി നിവിനൊപ്പം ഫാമിലി ക്രൈം ത്രില്ലറുമായി 

NewsDesk
ഹനീഫ് അദേനി നിവിനൊപ്പം ഫാമിലി ക്രൈം ത്രില്ലറുമായി 

രണ്ട് സിനിമകള്‍ കൊണ്ട് തന്നെ ഹനീഫ് അദേനി സംവിധായകനായു തിരക്കഥാകൃത്തായും പേരെടുത്തുകഴിഞ്ഞു. മമ്മൂക്കയെ നായകനാക്കിയാണ് രണ്ട് സിനിമകളും ചെയ്തത്. ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് യുവസംവിധായകന്‍ ഇനി നിവിന്‍ പോളിക്കൊപ്പം അടുത്ത ചിത്രം ചെയ്യുന്നുവെന്നാണ്.


ചിത്രം ബിഗ് ബഡ്ജറ്റിലാണ് ചെയ്യുന്നത്. വിദേശരാജ്യങ്ങളിലായാണ് ചിത്രീകരണം. ആഫ്രിക്കയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷന്‍. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലും ചിത്രീകരണം നടക്കും. 


ചിത്രം ഒരു ഫാമിലി ക്രൈം ത്രില്ലര്‍ ആയിരിക്കും. അദേനിയുടെ മുന്‍ ചിത്രങ്ങളും ബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവയായിരുന്നു. ദ ഗ്രേറ്റ് ഫാദര്‍, മമ്മൂക്കയുടെ പുതിയ ചിത്രം എന്നിവ. രണ്ടും ക്രൈം ചിത്രങ്ങളുമായിരുന്നു. രണ്ട് ചിത്രങ്ങളേക്കാളും മാസ്സിവ് ലെവലിലാണ് നിവിന്‍ ചിത്രമെന്നതാണ് പ്രത്യേകത.
എന്നാല്‍ ഇക്കാര്യം സംവിധായകന്‍ ഉറപ്പുപറഞ്ഞിട്ടില്ല. നിരസിക്കുകയും ചെയ്തിട്ടില്ല.

Haneef Adeni's next with Nivin Pauly

RECOMMENDED FOR YOU: